പ​ണം പി​ൻ​വ​ലി​ക്കാ​ൻ ക​സ്റ്റ​മ​ർ നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ: കു​ഴി​മാ​ട​ത്തി​ൽ നി​ന്ന് സ​ഹോ​ദ​രി​യു​ടെ അ​സ്ഥി​കൂ​ടം കു​ഴി​ച്ചെ​ടു​ത്ത് തെ​ളി​വി​നാ​യി കൊ​ണ്ട്‌​വ​ന്ന് സ​ഹോ​ദ​ര​ൻ

ഭു​വ​നേ​ശ്വ​ർ: മ​രി​ച്ചു​പോ​യ സ​ഹോ​ദ​രി​യു​ടെ അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി വ​യോ​ധി​ക​ൻ ബാ​ങ്കി​ൽ അ​സ്ഥി​കൂ​ടം ഹാ​ജ​രാ​ക്കി. ഒ​ഡി​ഷ​യി​ലെ ക്യോ​ൻ​ജ​രി​ൽ ആ​ണ് സം​ഭ​വം. ജീ​തു മു​ണ്ട എ​ന്ന ആ​ദി​വാ​സി വ​യോ​ധി​ക​നാ​ണ് പ​ണം പി​ൻ​വ​ലി​ക്കാ​നാ​യി സ​ഹോ​ദ​രി ക​ൽ​റ മു​ണ്ട​യു​ടെ അ​സ്ഥി​കൂ​ട​മാ​യി ബാ​ങ്കി​ൽ എ​ത്തി​യ​ത്.

ജ​നു​വ​രി 26 നാ​ണ് ജീ​തു മു​ണ്ട​യു​ടെ​സ​ഹോ​ദ​രി ക​ൽ​റ മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​വ​ർ​ക്ക് പ​ട്ടാ​ന​യി​ലെ മാ​ലി​പോ​സി​യി​ലു​ള്ള ഗ്രാ​മീ​ൺ ബാ​ങ്ക് ശാ​ഖ​യി​ൽ അ​ക്കൗ​ണ്ടു​ണ്ടാ​യി​രു​ന്നു. ക​ൽ​റ​യു​ടെ മ​ര​ണ ശേ​ഷം അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രു​ന്ന 19,300 പി​ൻ​വ​ലി​ക്കാ​ൻ ജീ​തു ബാ​ങ്കി​നെ സ​മീ​പി​ച്ചു. എ​ന്നാ​ൽ പ​ണം പി​ൻ​വ​ലി​ക്കാ​ൻ ഉ​ട​മ നേ​രി​ട്ടെ​ത്ത​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ ആ​വ‍​ശ്യ​പ്പെ​ട്ടു.

സ​ഹോ​ദ​രി മ​രി​ച്ചെ​ന്ന് ജീ​തു പ​ല​ത​വ​ണ പ​റ​ഞ്ഞി​ട്ടും അ​ധി​കൃ​ത​ർ കേ​ൾ​ക്കാ​ൻ ത​യാ​റാ​കാ​ത്ത​തി​നെ തു​ട​ർ​ന്ന് കു​ഴി​മാ​ട​ത്തി​ൽ നി​ന്ന് അ​സ്ഥി​കൂ​ടം കു​ഴി​ച്ചെ​ടു​ത്ത് ബാ​ങ്കി​ൽ തെ​ളി​വി​നാ​യി കൊ​ണ്ടു​വ​ന്നു.

അ​തേ​സ​മ​യം, പ​ണം പി​ൻ​വ​ലി​ക്കാ​നു​ള്ള വ്യ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ചും നോ​മി​നി​യെ​ക്കു​റി​ച്ചും ജീ​തു​വി​നെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ ശ്ര​മി​ച്ചി​ട്ടും അ​തി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് പ​ട്ടാ​ന പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കി​ര​ൺ പ്ര​സാ​ദ് സാ​ഹു പ​റ​ഞ്ഞു. ക​ൽ​റ​യു​ടെ നോ​മി​നി​യും മ​രി​ച്ചു​പോ​യ സാ​ഹ​ച​ര്യ​ത്തി​ൽ, ഏ​ക അ​വ​കാ​ശി എ​ന്ന നി​ല​യി​ൽ ജീ​തു​വി​ന് പ​ണം കൈ​മാ​റാ​നു​ള്ള ന​ട​പ​ടി​ക​ൾ ബാ​ങ്കു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment