ഒ​ഡേ​സ​യി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണം; 14 പേ​ർ​ക്കു പ​രി​ക്ക്

കീ​വ്: യു​ക്രെ​യ്ന്‍റെ തെ​ക്ക​ൻ ന​ഗ​ര​മാ​യ ഒ​ഡേ​സ​യി​ൽ റ​ഷ്യ​ൻ ഡ്രോ​ൺ ആ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട് കു​ട്ടി​ക​ളു​ൾ​പ്പെ​ടെ 14 പേ​ർ​ക്കു പ​രി​ക്ക്. ജ​ന​വാ​സ​മേ​ഖ​ല​യി​ലാ​ണ് ഇ​ന്ന​ലെ പു​ല​ർ​ച്ചെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

പ​രി​ക്കേ​റ്റ​വ​രി​ൽ അ​ഞ്ച് പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ക​രി​ങ്ക​ട​ലി​ലെ യു​ക്രെ​യ്ന്‍റെ പ്ര​ധാ​ന തു​റ​മു​ഖ​മാ​യ ഒ​ഡെ​സ​യ്ക്കു നേ​രേ നി​ര​വ​ധി ത​വ​ണ റ​ഷ്യ​ൻ ആ​ക്ര​മ​ണ​മു​ണ്ടാ​യി​ട്ടു​ണ്ട്. യു​ക്രെ​യ്ന്‍റെ ഭാ​ഗ​മാ​യ റ​ഷ്യ​ൻ അ​ധി​നി​വേ​ശ ഖേ​ർ​സ​ണി​ൽ യു​ക്രെ​യ്ൻ ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ട‌് വ​യോ​ധി​ക​ർ കൊ​ല്ല​പ്പെ​ട്ടു. 70 വ​യ​സു​ള്ള സ്ത്രീ​യും പു​രു​ഷ​നു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ഒ​രാ​ഴ്ച​യ്ക്കി​ടെ റ​ഷ്യ 1,900 ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ളാ​ണ് ന​ട​ത്തി​യ​ത്. അ​റു​പ​തോ​ളം മി​സൈ​ലു​ക​ളും പ്ര​യോ​ഗി​ച്ച​താ​യി യു​ക്രെ​യ്ൻ പ്ര​സി​ഡ​ന്‍റ് വൊ​ളോ​ദി​മി​ർ സെ​ലെ​ൻ​സ്‌​കി പ​റ​ഞ്ഞു.

Related posts

Leave a Comment