ഹൈദരാബാദ്: രാത്രി ഭക്ഷണത്തിന് ചിക്കൻകറി ഉണ്ടാക്കാത്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ ഭാര്യയുടെ വെട്ടേറ്റ് ഭർത്താവ് കൊല്ലപ്പെട്ടു. തെലങ്കാനയിലെ കാമറെഡ്ഡിയിൽ നടന്ന സംഭവത്തിൽ ഗോസാങ്കി കോളനി സ്വദേശിയായ കോദൻദം ശിവാജി (28) ആണ് കൊല്ലപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രി ഒമ്പതിനായിരുന്നു സംഭവത്തിന്റെ തുടക്കം. അത്താഴത്തിന് ചിക്കൻകറി ഉണ്ടാക്കത്തിൽ പ്രകോപിതനായ ശിവാജി ഭാര്യ ലക്ഷ്മിയുമായി വഴക്കുണ്ടായിരുന്നു.
തർക്കം മൂർഛിച്ചതോടെ തൊട്ടടുത്തുള്ള ബന്ധുക്കളായ ദാദയ്യയും ശാരദയും വീട്ടിലെത്തി ദമ്പതികളെ അനുനയിപ്പിച്ചു.
ഇതിനിടെ വീട്ടിലുണ്ടായിരുന്ന അരിവാൾ എടുത്ത് ലക്ഷ്മി ശിവാജിയുടെ കഴുത്തിന് വെട്ടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
