ബുക്കിംഗിൽ റിക്കാർഡിട്ട് പേട്രിയറ്റ് !

മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​ന​ട​ന്മാ​രാ​യ മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന പേ​ട്രി​യ​റ്റ് അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലും റി​ക്കാ​ർ​ഡ്. രാ​വി​ലെ 9ന് ​ബു​ക്കിം​ഗ് ആ​രം​ഭി​ച്ച് ആ​ദ്യ 42 മി​നി​റ്റി​ൽ കേ​ര​ള ബോ​ക്സ് ഓ​ഫീ​സി​ൽ 50 ല​ക്ഷം എ​ന്ന സം​ഖ്യ ക​ട​ന്നു.

45 മി​നി​റ്റി​ൽ 55.68 ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി. ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ നി​ന്ന് അ​ഡ്വാ​ൻ​സ് ബു​ക്കിം​ഗി​ലൂ​ടെ ചി​ത്രം 3.50 കോ​ടി നേ​ടു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.​ആ​ദ്യ ദി​നം ആ​ഗോ​ള ക​ള​ക്ഷ​ൻ 10 കോ​ടി ക​ട​ക്കും എ​ന്നാ​ണ് ട്രേ​ഡ് അ​ന​ലി​സ്റ്റു​ക​ളു​ടെ വി​ല​യി​രു​ത്ത​ൽ. അ​തേ​സ​മ​യം പേ​ട്രി​യ​റ്റ് പ്രൊ​മോ​ഷ​ൻ ചി​ത്ര​ങ്ങ​ൾ വൈ​റ​ലാ​യി​രു​ന്നു.

മ​മ്മൂ​ട്ടി, രേ​വ​തി, കു​ഞ്ചാ​ക്കോ ബോ​ബ​ൻ, രാ​ജീ​വ് മേ​നോ​ൻ, ദ​ർ​ശ​ന രാ​ജേ​ന്ദ്ര​ൻ, സെ​റി​ൻ ഷി​ഹാ​ബ് എ​ന്നി​വ​രാ​ണ് ചി​ത്ര​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ച​ത്. എ​ല്ലാ​വ​രും ഒ​രു​മി​ച്ചു​ള്ള കാ​ൻ​ഡി​ഡ് ചി​ത്ര​ങ്ങ​ളാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്.​അ​റി​യി​പ്പി​നു​ശേ​ഷം മ​ഹേ​ഷ് നാ​രാ​യ​ണ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​ട്രി​യ​റ്റ് അ​ന്താ​രാ​ഷ്ട്ര സ്പൈ ​ത്രി​ല്ല​റു​ക​ളെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സാ​ങ്കേ​തി​ക നി​ല​വാ​ര​ത്തി​ലും കാ​ൻ​വാ​സി​ലു​മാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഇ​താ​ദ്യ​മാ​യാ​ണ് മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും മ​ഹേ​ഷ് നാ​രാ​യ​ണ​ൻ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. ​ആ​ന്‍റോ ജോ​സ​ഫ് ഫി​ലിം ക​മ്പ​നി, കി​ച്ച​പ്പു ഫി​ലിം​സ് എ​ന്നീ ബാ​ന​റി​ൽ ആ​ന്‍റോ ജോ​സ​ഫും കെ.​ജി. അ​നി​ൽ കു​മാ​റും ചേ​ർ​ന്നാ​ണ് നി​ർ​മാ​ണം. ചി​ത്രം മേ​യ് 1ന് ​ലോ​ക​വ്യാ​പ​ക​മാ​യി റി​ലീ​സ് ചെ​യ്യും.

Related posts

Leave a Comment