വി​നോ​ദ കാം​ബ്ലി​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷി​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചെ​ടു​ത്ത പ​ര​സ്യം വി​ന​യാ​യി, ദി​ൻ​ഷാ​വ്സ് ഐ​സ്ക്രീം പ​ര​സ്യ​ത്തി​ൽ അ​ഭി​ന​യി​ച്ച​ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വഴിവച്ചു

മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് താ​രം വി​നോ​ദ് കാം​ബ്ലി​യു​ടെ തി​രി​ച്ചു​വ​ര​വ് ആ​ഘോ​ഷ​മാ​ക്കാ​ൻ ഉ​ദ്ദേ​ശി​ച്ച് പു​റ​ത്തി​റ​ക്കി​യ ദി​ൻ​ഷാ​വ്സ് ഐ​സ്ക്രീം പ​ര​സ്യം വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കും തി​രി​ച്ച​ടി​ക്കും വ​ഴി​തു​റ​ന്നു. ഏ​പ്രി​ൽ അ​വ​സാ​ന​ത്തോ​ട പു​റ​ത്തി​റ​ങ്ങി​യ ഈ ​പ​ര​സ്യം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

ദി​ൻ​ഷാ​വി​ന്‍റെ ‘ദി​ൽ​ദാ​രി’ പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യു​ള്ള പു​തി​യ കോ​ൺ ഐ​സ്ക്രീം പ​ര​സ്യം. ഇ​തി​ൽ വി​നോ​ദ് കാം​ബ്ലി​യു​ടെ ജീ​വി​ത​ത്തി​ലെ ഉ​യ​ർ​ച്ച​താ​ഴ്ച​ക​ളെ​യാ​ണ് പ​ശ്ചാ​ത്ത​ല​മാ​ക്കി​യ​ത്.
ജീ​വി​ത​ത്തി​ൽ കു​റ​ച്ചു മാ​ത്രം ല​ഭി​ച്ച​വ​ർ​ക്ക് കൂ​ടു​ത​ൽ ന​ൽ​കാം, എ​ന്ന ആ​ശ​യ​ത്തി​ൽ, ഐ​സ്ക്രീം കോ​ണി​ന്‍റെ അ​റ്റ​ത്ത് കൂ​ടു​ത​ൽ ചോ​ക്ലേ​റ്റ് ന​ൽ​കു​ന്നു​വെ​ന്ന് കാ​ണി​ച്ചു​ള്ള പ​ര​സ്യ​ത്തി​ലാ​ണ് കാം​ബ്ലി​യെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്.

കാം​ബ്ലി​യു​ടെ ക​രി​യ​റി​ലെ​യും ജീ​വി​ത​ത്തി​ലെ​യും പ്ര​തി​സ​ന്ധി​ക​ൾ ഐ​സ്ക്രീം വി​ൽ​ക്കാ​ൻ വേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് അ​നീ​തി​യാ​ണെ​ന്ന് പ്രേ​ക്ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് സ​ഹ​താ​പ​ത്തി​ന് പ​ക​രം ക​ഷ്ട​പ്പാ​ടു​ക​ളെ ആ​ഘോ​ഷ​മാ​ക്കു​ന്ന രീ​തി​യാ​ണെ​ന്ന് വി​മ​ർ​ശ​നം ഉ​യ​ർ​ന്നു.

കാം​ബ്ലി​യു​ടെ ക​രി​യ​റി​ലെ അ​വ​സ​ര​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​തി​നെ നി​സാ​ര​വ​ത്ക്ക​രി​ക്കു​ന്ന​തു​പോ​ലെ ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് പ​ര​സ്യം ചി​ത്രീ​ക​രി​ച്ച​തെ​ന്ന് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ര​സ്യം നി​ർ​മി​ച്ച ഏ​ജ​ൻ​സി , കാം​ബ്ലി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ഇ​ത് ചെ​യ്ത​തെ​ന്നും, പോ​സി​റ്റീ​വാ​യ കാ​ര്യ​ങ്ങ​ളാ​ണ് ഉ​യ​ർ​ത്തി​ക്കാ​ട്ടി​യ​തെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ന്നി​രു​ന്നാ​ലും, 95% ആ​ളു​ക​ൾ​ക്ക് പ​ര​സ്യം ഇ​ഷ്ട​പ്പെ​ട്ടെ​ന്ന് ഏ​ജ​ൻ​സി അ​വ​കാ​ശ​പ്പെ​ടു​മ്പോ​ൾ ത​ന്നെ ഓ​ൺ​ലൈ​നി​ൽ ക​ടു​ത്ത എ​തി​ർ​പ്പാ​ണ് ഉ​യ​ർ​ന്ന​ത്.



Related posts

Leave a Comment