ഭ​ർ​ത്താ​വി​നെ​വേ​ണ്ട, കാ​മു​ക​നെ മ​തി… മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി യു​വ​തി​യു​ടെ പ്ര​തി​ഷേ​ധം; യു​വ​തി​ക്ക് കൗ​ൺ​സി​ലിം​ഗ് ന​ൽ​കു​മെ​ന്ന് പോ​ലീ​സ്

ഹ​ത്രാ​സ്: കാ​മു​ക​നൊ​പ്പം ജീ​വി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി​വാ​ഹി​ത​യാ​യ യു​വ​തി മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ൽ ക​യ​റി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഹ​ത്രാ​സ് ജി​ല്ല​യി​ൽ സ​സ്‌​നി പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ ലു​റ്റ്സ​ൻ റോ​ഡി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പൂ​ജ (30) എ​ന്ന യു​വ​തി​യാ​ണ് മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി​യ​ത്.

ത​ന്‍റെ കാ​മു​ക​നൊ​പ്പം ജീ​വി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യാ​ണ് ഇ​വ​ർ മൊ​ബൈ​ൽ ട​വ​റി​ൽ ക​യ​റി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പോ​ലീ​സും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് യു​വ​തി​യെ ട​വ​റി​ൽ നി​ന്ന് താ​ഴെ​യി​റ​ക്കി. ഏ​ക​ദേ​ശം 100 അ​ടി ഉ​യ​ര​മു​ള്ള മൊ​ബൈ​ൽ ട​വ​റി​ന് മു​ക​ളി​ലാ​യി​രു​ന്നു യു​വ​തി​യു​ടെ പ്ര​തി​ഷേ​ധം.

ഹ​ത്രാ​സി​ൽ ഭ​ർ​ത്താ​വി​നും കു​ടും​ബ​ത്തി​നു​മൊ​പ്പം ജീ​വി​ക്കു​ക​യാ​യി​രു​ന്നു യു​വ​തി. ഇ​ന്ന് സ്വ​ന്തം വീ​ട്ടി​ലേ​ക്ക് വ​രും​വ​ഴി​യാ​ണ് യു​വ​തി ലു​റ്റ്സ​ൻ റോ​ഡ് പ്ര​ദേ​ശ​ത്ത് ഇ​റ​ങ്ങി നൂ​റ​ടി​യോ​ളം ഉ​യ​ര​മു​ള്ള ട​വ​റി​ൽ ക​യ​റി​യ​ത്. ത​ന്‍റെ ദാ​മ്പ​ത്യ ജീ​വി​ത​ത്തി​ൽ യു​വ​തി ഒ​ട്ടും സ​ന്തോ​ഷ​വ​തി​യ​ല്ലെ​ന്നാ​ണ് പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മ​ന​സി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.

യു​വ​തി​യെ താ​ഴെ​യി​റ​ക്കി​യ ശേ​ഷം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​യി. ഇ​വ​ർ​ക്ക് കൗ​ൺ​സി​ലിം​ഗ് ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​നെ​യും മ​റ്റ് ബ​ന്ധു​ക്ക​ളെ​യും പോ​ലീ​സ് വി​ളി​ച്ചു​വ​രു​ത്തി​യി​രു​ന്നു.

Related posts

Leave a Comment