സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ച് നി​യ​ന്ത്ര​ണ​മി​ല്ലാ​തെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളെ പ​ണി​ക്കി​റ​ക്കു​ന്ന​താ​യി ആ​രോ​പ​ണം

ഉപ്പു​ത​റ: സ​ർ​ക്കാ​ർ മു​ന്ന​റി​യി​പ്പ് ലം​ഘി​ച്ച് തോ​ട്ടം മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണിയെ​ടു​പ്പി​ക്കു​ന്നു. ഏ​ല​പ്പാ​റ ടൈ​​ഫോ​യ്ഡ് തോ​ട്ട​ത്തി​ലാ​ണ് ക​ടു​ത്ത ചൂ​ടി​ലും നി​യ​ന്ത്ര​ണ​മു​ള്ള സ​മ​യ​ത്തും തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്തെ തൊ​ഴി​ലാ​ളി​ക​ളെക്കൊ​ണ്ടും ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ടും ജോലി ചെയ്യിക്കു​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്.

കേ​ര​ളം വെ​ന്തു​രു​കു​ക​യാ​ണ്. സൂ​ര്യാ​ഘാ​തം നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ലുണ്ടാ​യി. സ​ർ​ക്കാ​ർ തൊ​ഴി​ൽ സ​മ​യം പു​ന​ഃ​ക്ര​മീ​ക​രി​ച്ചു; സൂ​ര്യാ​തപം ഏ​ൽ​ക്കാ​ൻ സാ​ധ്യ​ത​യു​ള്ള 11 മു​ത​ൽ മൂന്നുവ​രെ തൊ​ഴി​ലെ​ടു​ക്കേ​ണ്ടെന്നാ​ണ് ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.എ​ന്നാ​ൽ ഈ ഉ​ത്ത​ര​വി​ന് പു​ല്ലുവി​ല​യാ​ണ് ടൈ​ഫോ​യ്ഡ് തോ​ട്ടമു​ട​മ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

രാ​വി​ലെ 6 മു​ത​ൽ 11വ​രെ​യും ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നു ക​ഴി​ഞ്ഞും തൊ​ഴി​ലാ​ളി​ക​ളെ ജോലി ചെയ്യി​ക്കാ​വൂ എ​ന്നാ​ണ് നി​യ​മം. ഏ​ല​പ്പാ​റ ടൈ​ഫോ​യ്ഡ് തോ​ട്ട​ത്തി​ൽ സാ​ധാ​ര​ണ സ​മ​യ​ത്ത് ത​ന്നെ​യാ​ണ് തൊ​ഴി​ലാ​ളി​ക​ളെക്കൊ​ണ്ട് പ​ണിയെടു​പ്പി​ക്കു​ന്ന​ത്.​ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സൂ​ര്യാ​ഘാ​തം ഉ​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള സ​മ​യ​ത്തും ജോലി ചെയ്യിക്കു​ന്ന​ത് യാ​തൊ​രു മാ​നു​ഷി​ക പ​രി​ഗ​ണ​ന​യും ന​ൽ​കാതെ​യാ​ണ്.

യൂ​ണി​യ​നു​ക​ൾ സ​മ​യം ക്ര​മീ​ക​രി​ച്ച് പ​ണി​യെ​ടു​പ്പി​ക്ക​ണ​മെ​ന്ന് ക​ത്ത് ന​ൽ​കിയെ​ങ്കി​ലും ഇ​തെ​ല്ലാം ലം​ഘി​ച്ചാ​ണ് ഇ​വി​ടെ തൊ​ഴി​ലാ​ളി​ക​ളെ പ​ണി​യെ​ടു​പ്പി​ക്കു​ന്ന​ത്. തൊ​ഴി​ൽ വ​കു​പ്പും ക​ള​ക്ട​റും പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ട​ണമെ​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം.

Related posts

Leave a Comment