ന്യൂഡൽഹി: ലഡാക്കിൽ ശക്തമായ ഭൂചലനം. ലഡാക്കിലെ ലേ പ്രഭവകേന്ദ്രമായി അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 4.1 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു. ഇന്നു പുലർച്ചെ 3.54ന് ആണ് പ്രകമ്പനമുണ്ടായത്. ഉപരിതലത്തിൽനിന്ന് ഏകദേശം 150 കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം ഉണ്ടായതെന്ന് എൻസിഎസ് അറിയിച്ചു.
സംഭവത്തിൽ ആളപായമോ, നാശമോ റിപ്പോർട്ട് ചെയ്തിട്ടില്ല. എങ്കിലും ലഡാക്കിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ കണക്കിലെടുത്ത് അധികൃതർ സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.
