തോ​ൽ​വി​യു​ടെ ച​രി​ത്രം തി​രു​ത്തി; എം. ​ലി​ജു ഇ​നി എം​എ​ൽ​എ; ക​ന്നി​യ​ങ്ക​ത്തി​ലെ തോ​ൽ​വി ​ജി. സു​ധാ​ക​ര​നോ​ട്

കാ​യം​കു​ളം: എ​വി​ടെനി​ന്ന് മ​ത്സ​രി​ച്ചാ​ലും തോ​ൽ​ക്കു​ന്ന ആ​ൾ എ​ന്ന പ​രി​ഹാ​സം നേ​രി​ട്ട് ഒ​ടു​വി​ൽ ആ ​ദുഃ​ഖം വി​തു​മ്പ​ലോ​ടെ പ​ങ്കു​വ​ച്ച എം. ​ലി​ജു​വി​ന് ഇ​നി സ​ന്തോ​ഷി​ക്കാം.കാ​യം​കു​ള​ത്ത് ഇ​ത്ത​വ​ണ വീ​ണ്ടും മ​ത്സ​രി​ച്ച​പ്പോ​ഴാ​ണ് പ്ര​ചാ​ര​ണ​യോ​ഗ​ത്തി​ൽ വി​തു​മ്പ​ലോ​ടെ ലി​ജു ത​ന്‍റെ ആ​ത്മനൊ​മ്പ​രം പ​ങ്കു​വ​ച്ച​ത്. ഇ​ത് സോ​ഷ്യ​ൽ മീ​ഡി​യ​യും മാ​ധ്യ​മ​ങ്ങ​ളും ഏ​റ്റെ​ടു​ക്ക​യും വ​ർ​ത്ത​യാ​കു​ക​യും ചെ​യ്ത​പ്പോ​ൾ ഇ​ത്ത​വ​ണ തോ​ൽ​ക്കേ​ണ്ടി​വ​രി​ല്ല​ന്ന് പ്ര​വ​ർ​ത്ത​ക​ർ ഉ​റ​പ്പു ന​ൽ​കി.

ഐ​ക്യ​ത്തോ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കൊ​ടു​വി​ൽ എം. ​ലി​ജു മി​ക​ച്ച വി​ജ​യ​ത്തോ​ടെ​യാ​ണ് കാ​യം​കു​ളം മ​ണ്ഡ​ലം യുഡി എ​ഫി​നാ​യി തൂ​ക്കി​യ​ത്. 2011ൽ ​അ​മ്പ​ല​പ്പു​ഴ​യി​ൽ എം. ​ലി​ജു ക​ന്നി​യ​ങ്ക​ത്തി​ൽ സിപിഎ​മ്മി​ലെ ജി. ​സു​ധ​കാ​ര​നോ​ട് തോ​റ്റു. 2016 ൽ ​കാ​യം​കു​ള​ത്ത് സിപിഎ​മ്മി​ലെ പ്ര​തി​ഭ​യോ​ടും മൂ​ന്നാ​മ​ത് 2021ൽ ​അ​മ്പ​ല​പ്പു​ഴ​യി​ൽ എ​ൽഡി​എ​ഫി​ലെ എ​ച്ച്. സ​ലാ​മി​നോ​ടും തോ​റ്റു.

മൂ​ന്നു തോ​ൽ​വി​ക​ൾ​ക്കുശേ​ഷം ഇ​ത്ത​വ​ണ വീ​ണ്ടും അ​മ്പ​ല​പ്പു​ഴ​യി​ൽ മ​ത്സ​രി​ക്കാ​ൻ ഒ​രു​ങ്ങു​മ്പോ​ഴാ​ണ് ജി. ​സു​ധാ​ക​ര​ൻ സിപിഎം ​വി​ട്ട് യുഡിഎ​ഫ് പി​ന്തു​ണ​യി​ൽ അ​മ്പ​ല​പ്പു​ഴ​യി​ൽ സ്ഥാ​നാ​ർ​ഥി​യാ​വു​ന്ന​ത്.ഇ​തേത്തുട​ർ​ന്നാ​ണ് എം. ​ലി​ജു​വി​നെ കാ​യം​കു​ളം മ​ണ്ഡ​ല​ത്തി​ൽ വീ​ണ്ടും അ​ങ്ക​ത്തി​നി​റ​ക്കാ​ൻ കോ​ൺ​ഗ്ര​സ് തീ​രു​മാ​നി​ച്ച​ത്.

പ്ര​ഖ്യാ​പ​നം വ​രും മു​മ്പുത​ന്നെ ലി​ജു​വി​നുവേ​ണ്ടി കാ​യം​കു​ള​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ചാ​ര​ണം തു​ട​ങ്ങി​യി​രു​ന്നു.
കാ​യം​കു​ള​ത്ത് ലി​ജു വീ​ണ്ടും മ​ത്സ​ര​ത്തി​ന് എ​ത്തി​യ​തോ​ടെ പ​ഴ​യ എ​തി​രാ​ളി​ക​ൾ വീ​ണ്ടും അ​ങ്ക​ത്തി​ന് ഇ​റ​ങ്ങു​ന്ന പ്ര​ത്യേ​ക​ത​യും കൈ​വ​ന്നു. ഒ​ടു​വി​ൽ ഫ​ലം വ​ന്ന​പ്പോ​ൾ തോ​ൽ​വി​ക​ൾ എ​ല്ലാം പ​ഴ​ങ്ക​ഥ​ക​ളാ​ക്കി ലി​ജു അ​ട്ടി​മ​റി വി​ജ​യം നേ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment