ജ​യം യു​ഡി​എ​ഫി​ന്‍റെ മാ​ത്രം നേ​ട്ട​മ​ല്ല; മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് ആ​രെ​യും ചൂ​ണ്ടി​ക്കാ​ട്ടാ​നി​ല്ല; സ​തീ​ശ​ന്‍റെ ചി​ല നി​ല​പാ​ടു​ക​ളോ​ട് വി​യോ​ജി​പ്പെ​ന്ന് സു​കു​മാ​ര​ന്‍ നാ​യ​ര്‍

കോ​ട്ട​യം: ഇ​ട​തു​മു​ന്ന​ണി ഭ​ര​ണം​കൊ​ണ്ട് പൊ​റു​തി​മു​ട്ടി​യ ജ​നം മാ​റ്റ​ത്തി​നാ​യി വോ​ട്ട് ചെ​യ്‌​തെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ന്‍ നാ​യ​ര്‍. ജ​യം യു​ഡി​എ​ഫി​ന്‍റെ മി​ടു​ക്ക​ല്ലെ​ന്നും, ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ വി​ജ​യ​മാ​ണ് സം​സ്ഥാ​ന​ത്ത് ക​ണ്ട​തെ​ന്നും സു​കു​മാ​ര​ൻ നാ​യ​ർ. വെ​റു​തെ മ​ത്സ​രി​ക്കാ​ന്‍ വേ​ണ്ടി മാ​ത്രം നി​ന്ന ആ​ളു​ക​ള്‍ പ​ല​രും ജ​യി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​വ​രു​ടെ വി​ജ​യ​മാ​ണെ​ന്ന് ചി​ല​രൊ​ക്കെ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട് എ​ന്നാ​ൽ അ​ങ്ങ​നെ​യൊ​ന്നു​മ​ല്ല. പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും ഉ​ള്ള ആ​ളു​ക​ള്‍ മ​റി​ച്ചു വോ​ട്ടു ചെ​യ്യ​ണ​മെ​ങ്കി​ല്‍ അ​വ​സ്ഥ അ​താ​യി​രു​ന്നു. ഭ​ര​ണ​വി​രു​ദ്ധ വി​കാ​ര​മ​ല്ല, രാ​ഷ്ട്രീ​യ​മാ​യ ആ​ഭ്യ​ന്ത​ര പ്ര​ശ്‌​ന​ങ്ങ​ളാ​ണ് പ​യ്യ​ന്നൂ​രി​ലും ത​ളി​പ്പ​റ​മ്പി​ലും വി​മ​ത​രു​ടെ ജ​യ​ത്തി​ന് കാ​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കോ​ണ്‍​ഗ്ര​സ് ആ​രെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യാ​ലും എ​ന്‍​എ​സ്എ​സി​ന് വി​രോ​ധ​മി​ല്ലെ​ന്നും പ​റ​ഞ്ഞു. ക​ഴി​വു​ള്ള​വ​രെ​യും പ​രി​ച​യ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്ക​ണം. ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി​യു​ടെ പേ​ര് മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തേ​ക്ക് എ​ന്‍​എ​സ്എ​സ് ചൂ​ണ്ടി​ക്കാ​ണി​ക്കി​ല്ല.

കോ​ണ്‍​ഗ്ര​സി​ന്‍റെ കേ​ന്ദ്ര​നേ​തൃ​ത്വം ആ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക. അ​വ​ര്‍ ത​ന്നെ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്ക​ട്ടെ. അ​തേ​സ​മ​യം, വി.​ഡി.​സ​തീ​ശ​ന്‍റെ ചി​ല നി​ല​പാ​ടു​ക​ളോ​ട് ഇ​പ്പോ​ഴും വി​യോ​ജി​പ്പാ​ണു​ള്ള​ത്. അ​ത് തി​രു​ത്ത​ണ​മെ​ന്ന് താ​ന്‍ പ​റ​യി​ല്ല. മു​ഖ്യ​മ​ന്ത്രി​യാ​യി കോ​ണ്‍​ഗ്ര​സ് ആ​രെ തീ​രു​മാ​നി​ച്ചാ​ലും അ​ത് സ്വീ​ക​രി​ക്കു​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment