ജി. ​സു​ധാ​ക​ര​നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ടു​ക​ളോ?

അമ്പ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​നെ വി​ജ​യി​പ്പി​ച്ച​ത് സി​പി​എം വോ​ട്ടു​ക​ളോ? 25,000 സിപിഎം ​വോ​ട്ടു​ക​ൾ സു​ധാ​ക​ര​ന് ല​ഭി​ച്ച​താ​യാ​ണ് ക​ണ​ക്കുകൂ​ട്ടു​ന്ന​ത്. വ​ർ​ഗവ​ഞ്ച​ക​നെ​ന്ന് സി​പി​എം മു​ദ്രകു​ത്തി​യ സു​ധാ​ക​ര​നെ ര​ക്ഷ​പ്പെ​ടു​ത്തി​യ​തും സിപിഎം ​ത​ന്നെ. പാ​ർ​ട്ടി​യി​ലെ താ​ഴെ​ത്ത​ട്ടി​ലെ പ്ര​വ​ർ​ത്ത​ക​രി​ൽനി​ന്ന് വ​ൻതോ​തി​ൽ വോ​ട്ട് ചോ​ർ​ച്ച​യു​ണ്ടാ​യ​താ​യി സിപി എം ​വി​ല​യി​രു​ത്തി​യി​ട്ടു​ണ്ട്.

സിപിഎ​മ്മി​ന്‍റെ സ്ഥാ​നാ​ർ​ഥി​യാ​യി മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ മ​ത്സ​രി​ച്ച​പ്പോ​ൾ ല​ഭി​ക്കാ​ത്ത ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​പ്പോ​ൾ സു​ധാ​ക​ര​ന് ല​ഭി​ച്ചി​രി​ക്കു​ന്ന​ത്. 2011 ൽ 16,580 ​ഉം 2016ൽ 22,621 ​ഉം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ് സു​ധാ​ക​ര​ൻ നേ​ടി​യ​ത്. ഇ​തി​നെ മ​റി​ക​ട​ക്കു​ന്ന ഭൂ​രി​പ​ക്ഷ​മാ​ണ് ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​ടി​യ​ത്.

യു​ഡി​എ​ഫി​ന്‍റെ വോ​ട്ട് കൊ​ണ്ടുമാ​ത്രം ഇ​ത്ര​യും ഭൂ​രി​പ​ക്ഷം ല​ഭി​ക്കി​ല്ലെ​ന്ന നി​ഗ​മ​ന​മാ​ണു​ള്ള​ത്. മു​ൻ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ജി. ​സു​ധാ​ക​ര​ന് എ​ല്ലാ വി​ഭാ​ഗ​ത്തി​ന്‍റെയും വോ​ട്ട് ല​ഭി​ച്ചി​രു​ന്നു. ഈ ​ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സിപിഎം ​വി​ട്ട് പു​റ​ത്തു വ​ന്ന സു​ധാ​ക​ര​ൻ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്. ഇ​രു​പ​തി​നാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം ല​ഭി​ക്കു​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പി​നുശേ​ഷം സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഈ ​നി​ഗ​മ​നം തെ​റ്റാ​യി​ല്ലെ​ന്ന് ഫ​ലം തെ​ളി​യി​ക്കു​ക​യും ചെ​യ്തു. ന​ഗ​രസ​ഭാ വാ​ർ​ഡു​ക​ളി​ൽനി​ന്ന് പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ വോ​ട്ട് സു​ധാ​ക​ര​ന് ല​ഭി​ച്ചു. എ​ണ്ണാ​യി​ര​ത്തി​ല​ധി​കം ഭൂ​രി​പ​ക്ഷ​മാ​ണ് ഇ​വി​ടെനി​ന്ന് ല​ഭി​ച്ച​ത്.

Related posts

Leave a Comment