പ​ടം ഓ​ടാ​തെ വ​ന്ന​പ്പോ​ൾ ദി​വ​സ​വും വി​ളി​ച്ചി​രു​ന്ന​വ​ർ വി​ളി​ക്കാ​തെ​യാ​യി, പ​ഴ​യ സ്നേ​ഹ​മൊ​ക്കെ ഇ​ല്ലാ​തെ​യാ​യി; സൈ​ജു കു​റു​പ്പ്

ന​ല്ല സി​നി​മ​ക​ളി​ലൂ​ടെ​യും മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യും പ്രേ​ക്ഷ​ക മ​ന​സു​ക​ളു​ടെ സ്നേ​ഹം പി​ടി​ച്ചു​പ​റ്റി​യ ന​ട​നാ​ണ് സൈ​ജു കു​റു​പ്പ്. മോ​ഹി​നി​യാ​ട്ടം ആ​ണ് അ​വ​സാ​നം പു​റ​ത്തു​വ​ന്ന സൈ​ജു ചി​ത്രം. മി​ക​ച്ച വി​ജ​യം നേ​ടി​യ സി​നി​മ ആ​ഗോ​ള ബോ​ക്സ് ഓ​ഫീ​സി​ൽ 25 കോ​ടി നേ​ടി​ക്ക​ഴി​ഞ്ഞു. ഇ​പ്പോ​ഴി​താ അ​ഭി​ന​യ​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്ത് നേ​രി​ട്ട പ​രാ​ജ​യ​ങ്ങ​ളും അ​ത് ന​ൽ​കി​യ അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന​സ് സം​സാ​രി​ക്കു​ക​യാ​ണ് സൈ​ജു കു​റു​പ്പ്.

സി​നി​മ​യി​ല്‍ നി​ന്നും പ​ഠി​ച്ച പാ​ഠ​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ട്. ഹ​രി​ഹ​ര​ന്‍ എ​ന്ന ലെ​ജ​ന്‍​ഡ​റി സം​വി​ധാ​യ​ക​ന്‍റെ ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് സി​നി​മ ലോ​ക​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. അ​പ്പോ​ള്‍ ആ​ളു​ക​ള്‍ കാ​ണി​ച്ച സ്‌​നേ​ഹം ക​ണ്ട് മ​തി മ​റ​ന്നു. പ​ടം ഓ​ടാ​തെ വ​ന്ന​പ്പോ​ള്‍ ദി​വ​സ​വും വി​ളി​ച്ചു കൊ​ണ്ടി​രു​ന്ന​വ​രൊ​ന്നും വി​ളി​ക്കാ​താ​യി. പ​ഴ​യ സ്‌​നേ​ഹ​മൊ​ക്കെ ഇ​ല്ലാ​താ​യി. എ​ല്ലാ​യി​ട​ത്തും വി​ജ​യ​ത്തി​നാ​ണ് വി​ല. അ​തു​മാ​ത്ര​മേ ക​ണ​ക്കി​ലെ​ടു​ക്കൂ. പ​രാ​ജ​യ​പ്പെ​ട്ടാ​ലും പൊ​ളി​ഞ്ഞാ​ലും ന​മ്മ​ളെ അം​ഗീ​ക​രി​ച്ച് കൂ​ടെ നി​ല്‍​ക്കാ​ന്‍ വ​ള​രെ കു​റ​ച്ച് ആ​ളു​ക​ൾ മാ​ത്ര​മേ ഉ​ണ്ടാ​കൂ എ​ന്നൊ​ക്കെ മ​ന​സി​ലാ​യി തു​ട​ങ്ങി’, സൈ​ജു കു​റു​പ്പി​ന്‍റെ വാ​ക്കു​ക​ൾ.

ഭ​ര​ത​നാ​ട്യം സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​യി​ട്ടാ​ണ് ചി​ത്രം തി​യ​റ്റ​റി​ൽ എ​ത്തി​യ​ത്. സൈ​ജു കു​റു​പ്പി​ന്റെ ക​രി​യ​റി​ലെ 150
മ​ത്തെ ചി​ത്ര​മാ​ണ് മോ​ഹി​നി​യാ​ട്ടം. ചി​ത്ര​ത്തി​ലെ സൈ​ജു കു​റു​പ്പി​ന്റെ​യും സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​ന്റെ​യും പ്ര​ക​ട​ന​ത്തി​ന് മ​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. ആ​ദ്യ ഭാ​ഗ​ത്തേ​ക്കാ​ള്‍ മി​ക​ച്ച​താ​ണ് മോ​ഹി​നി​യാ​ട്ടം എ​ന്നാ​ണ് ക​മ​ന്‍റു​ക​ൾ. കൃ​ഷ്ണ​ദാ​സ് മു​ര​ളി​യാ​ണ് ഈ ​ചി​ത്രം സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. ജ​ഗ​ദീ​ഷ്, വി​ന​യ് ഫോ​ര്‍​ട്ട്, ക​ലാ​ര​ഞ്ജി​നി, ശ്രീ​ജ ര​വി, സ്വാ​തി ദാ​സ് പ്ര​ഭു, ന​ന്ദു പൊ​തു​വാ​ള്‍, അ​ഭി​രാം, ശ്രു​തി സു​രേ​ഷ്, ദി​വ്യ എം ​നാ​യ​ര്‍, ജി​നി​ല്‍ റെ​ക്‌​സ, ജി​വി​ന്‍ റെ​ക്‌​സ, നി​ഷ്താ​ര്‍ സെ​യ്ത്, സ​ന്തോ​ഷ് ബാ​ല​ച​ന്ദ്ര വി​ജ​യ്, സ​ല്‍​ഖാ​ന്‍ വി​ജ​യ്, സ​ല്‍​ഖാ​ന്‍, നാ​യ​ര്‍ ബാ​ബു, ജി​ബി​ന്‍ ഗോ​പി​നാ​ഥ് തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ലെ മ​റ്റ് പ്ര​ധാ​ന അ​ഭി​നേ​താ​ക്ക​ൾ.

Related posts

Leave a Comment