സ​മ​രം ചെ​യ്യാ​ൻ മാ​ത്രം ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക്! വി​മാ​ന​ടി​ക്ക​റ്റി​നാ​യി ചി​ല​വാ​ക്കി​യ​ത് ഒ​രു ല​ക്ഷം രൂ​പ; സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി യു​വാ​വ്

നീ​റ്റ്-​യു​ജി ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ ഓ​സ്ട്രേ​ലി​യ​യി​ൽ നി​ന്ന് ഒ​രു ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് യു​വാ​വെ​ത്തി! ക​ണ്ട​ന്‍റ് ക്രി​യേ​റ്റ​റാ​യ സാ​ർ​ഥ​ക് ഗോ​സ്വാ​മി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് ഈ ​യു​വാ​വി​ന്‍റെ അ​പൂ​ർ​വ്വ​മാ​യ പ്ര​തി​ഷേ​ധം പു​റ​ത്ത​റി​ഞ്ഞ​ത്.

കോ​ക്ക്റോ​ച്ച് ജ​ന​താ പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച ‘ച​ലോ സം​സ്ദ്’ മാ​ർ​ച്ചി​ന്‍റെ ഭാ​ഗ​മാ​കാ​നാ​ണ് താ​ൻ ഇ​ന്ത്യ​യി​ലെ​ത്തി​യ​തെ​ന്ന് യു​വാ​വ് പ​റ​യു​ന്നു. ത​ന്‍റെ വാ​ദം തെ​ളി​യി​ക്കു​ന്ന​തി​നാ​യി ഓ​സ്ട്രേ​ലി​യ​ൻ ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡും അ​ദ്ദേ​ഹം വീ​ഡി​യോ​യി​ൽ കാ​ണി​ക്കു​ന്നു​ണ്ട്.

പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​യാ​ണോ എ​ന്ന ചോ​ദ്യ​ത്തി​ന്, ത​നി​ക്ക് നീ​റ്റ് പ​രീ​ക്ഷ​യു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ബി​ടെ​ക് ബി​രു​ദ​ധാ​രി​യാ​ണെ​ന്നും യു​വാ​വ് വ്യ​ക്ത​മാ​ക്കി. രാ​ജ്യ​ത്ത് ന​ട​ക്കു​ന്ന​ത് ഒ​രു പ​രീ​ക്ഷ​യു​ടെ മാ​ത്രം പ്ര​ശ്ന​മ​ല്ലെ​ന്നും ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നി​ല​പാ​ടു​ക​ൾ​ക്കെ​തി​രെ​യു​ള്ള പോ​രാ​ട്ട​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

“ഒ​രു ല​ക്ഷം രൂ​പ​യു​ടെ ടി​ക്ക​റ്റെ​ടു​ത്താ​ണ് ഞാ​ൻ ഈ ​പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ മാ​ത്രം ഇ​ങ്ങോ​ട്ടേ​ക്ക് വ​ന്ന​ത്. നി​ല​വി​ലെ സ​ർ​ക്കാ​ർ തി​ക​ച്ചും ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ രീ​തി​യി​ലാ​ണ് പെ​രു​മാ​റു​ന്ന​ത്. സ​മ​ര​ക്കാ​രു​ടെ വാ​ക്ക് കേ​ൾ​ക്കാ​ൻ പോ​ലും അ​വ​ർ ത​യ്യാ​റാ​കു​ന്നി​ല്ല. 18 ദി​വ​സ​മാ​യി ഒ​രാ​ൾ നി​രാ​ഹാ​ര സ​മ​രം കി​ട​ന്നി​ട്ടും സം​സാ​രി​ക്കാ​ൻ പോ​ലും അ​ധി​കാ​രി​ക​ൾ കൂ​ട്ടാ​ക്കു​ന്നി​ല്ലെ​ന്ന് യു​വാ​വ് വീ​ഡി​യോ​യി​ൽ പ​റ​ഞ്ഞു.

ഹാ​സ്യ​രൂ​പേ​ണ രൂ​പീ​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​യ സി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് നീ​റ്റ് ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യ്ക്കെ​തി​രെ സ​മ​രം ശ​ക്ത​മാ​കു​ന്ന​ത്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​ക്കെ​തി​രെ ആ​ക്ടി​വി​സ്റ്റ് സോ​നം വാ​ങ്ചു​ക് ആ​രം​ഭി​ച്ച അ​നി​ശ്ചി​ത​കാ​ല നി​രാ​ഹാ​ര സ​മ​ര​ത്തോ​ടെ​യാ​ണ് പ്ര​തി​ഷേ​ധം ദേ​ശീ​യ ശ്ര​ദ്ധ നേ​ടി​യ​ത്.

 

 

 

Related posts

Leave a Comment