നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണം; എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു


കൊ​ച്ചി: വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന്‍ ഡോ. ​എം.​കെ. റാം ​ന​ല്‍​കി​യ മു​ന്‍​കൂ​ര്‍ ജാ​മ്യ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​റി​നും പോ​ലീ​സി​നു​മ​ട​ക്കം എ​തി​ര്‍​ക​ക്ഷി​ക​ള്‍​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു.

ചി​ല​രു​ടെ പ്രേ​ര​ണ​യി​ല്‍ താ​ന​ട​ക്ക​മു​ള്ള അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ജാ​തി അ​ധി​ക്ഷേ​പം ന​ട​ത്തി​യെ​ന്ന​ത​ട​ക്ക​മു​ള്ള ആ​രോ​പ​ണം ഉ​ന്ന​യി​ച്ച് നി​തി​ന്റെ പി​താ​വ് പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു​വെ​ന്ന​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹ​ര്‍​ജി. സ്ഥാ​പ​ന​ത്തി​ലെ അ​ധ്യാ​പ​ക​രി​ല്‍ ഭൂ​രി​പ​ക്ഷ​വും മ​ല​യാ​ളി​ക​ളാ​ണ്. മാ​ധ്യ​മ സ്വാ​ധീ​ന​ത്താ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി മു​ന്‍​കൂ​ര്‍ ജാ​മ്യം നി​ഷേ​ധി​ച്ച​തി​നാ​ലാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

മ​രി​ക്കു​ന്ന​തി​ന് മു​മ്പ് നി​തി​ന്‍ രാ​ജ് പ്രി​ന്‍​സി​പ്പ​ലി​ന്റെ മു​റി​യി​ലു​ണ്ടാ​യി​രു​ന്നു. ലോ​ണ്‍ ആ​പ്പ് വ​ഴി എ​ടു​ത്ത വാ​യ്പ മു​ട​ങ്ങി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നി​തി​ന്‍ രാ​ജി​നെ പ്രി​ന്‍​സി​പ്പ​ലി​ന്‍റെ മു​റി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. ഇ​വി​ടെ നി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷ​മാ​യി​രു​ന്നു മ​ര​ണം.

അ​ധ്യാ​പ​ക​ര്‍ ബു​ദ്ധി​മു​ട്ടി​ച്ചെ​ന്ന പ​രാ​തി ആ​രോ​ടും ഉ​ന്ന​യി​ച്ചി​ട്ടി​ല്ലെ​ന്നും എ​ഫ്ഐ​എ​സി​ല്‍ അ​ത്ത​ര​മൊ​രു വി​വ​ര​മി​ല്ലെ​ന്നും ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു. ഹ​ര്‍​ജി 15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും

Related posts

Leave a Comment