അവർ എനിക്കായി വന്നു! ഡച്ച് ബൈക്ക് യാത്രികയെ സഹായിക്കാൻ ഇന്ത്യൻ ഹൈവേയിൽ എത്തിയ മൂന്ന് അപരിചിതർ; ആതിഥേയ സ്നേഹത്തിന് ഇന്ത്യയല്ലാതെ മറ്റാരെന്ന് സമൂഹ മാധ്യമങ്ങൾ

ഏ​തോ മൂ​ന്ന് അ​പ​രി​ചി​ത​രാ​ൽ ര​ക്ഷി​ക്ക​പ്പെ​ടു​ന്ന​തി​നെ​കു​റി​ച്ച് ആ​ലോ​ചി​ട്ടു​ണ്ടോ എ​പ്പോ​ഴെ​ങ്കി​ലും, നെ​ത​ർ​ലാ​ൻ​ഡ്സി​ൽ നി​ന്നും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ഇ​ന്ത്യ​യി​ലെ​ത്തി​യ യു​വ​തി​യാ​ണ് അ​പ​രി​ചി​ത​രാ​ൽ ര​ക്ഷി​പ്പെ​ട്ട​തി​നെ​കു​റി​ച്ച് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ‌ പ​ങ്കു​വ​ച്ച​ത്. ത​നി​ക്ക് ഇ​ന്ത്യ​യി​ൽ ബൈ​ക്ക് യാ​ത്ര ചെ​യ്ത യു​വ​തി​ക്ക് ബൈ​ക്ക് പ​ഞ്ച​റാ​യ​പ്പോ​ൾ സ​ഹാ​യ​ഹ​സ്തം ന​ല്കി​യ​ത് ഏ​തോ മൂ​ന്ന് അ​പ​രി​ചി​ത​ർ.

ഇ​ന്ത്യ​ൻ ഹൈ​വേ​യി​ൽ ത​നി​ച്ച് ബൈ​ക് യാ​ത്ര ചെ​യ്ത യു​വ​തി ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പ​ഞ്ച​ർ ആ​യ​തി​നെ​തു​ട​ർ​ന്ന് സ​ഹാ​യി​ക്കാ​നാ​യി 3 പേ​ർ വ​ന്ന​താ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ ച​ർ​ച്ച. ബൈ​ക്ക് ഓ​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​പ്പോ​ൾ പി​ന്നാ​ലെ വ​ന്ന ഒ​രാ​ൾ ട​യ​റി​ന്‍റെ കാ​റ്റ് കു​റ​യു​ന്ന​ത് ക​ണ്ട് ത​ന്നോ​ട് പ​റ​ഞ്ഞെ​ന്ന് യു​വ​തി വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു​ണ്ട്.

ഇ​ന്ത്യ​ൻ ഹൈ​വേ​യി​ൽ മൂ​ന്നു അ​പ​രി​ചി​ത​രാ​ൽ സ​ഹാ​യി​ക്ക​പ്പെ​ട്ടു എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് യു​വ​തി വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ ഇ​തി​ന​കം ത​ന്നെ ല​ക്ഷ​ക​ണ​ക്കി​നു ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഒ​രു​പാ​ട് ആ​ളു​ക​ളാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യെ​ത്തി​യ​ത്. ഇ​ന്ത്യ മ​നോ​ഹ​ര​മാ​ണെ​ന്നും സ​ഹാ​യി​ക്കാ​ൻ മ​ന​സു​ള്ള ആ​ളു​ക​ളാ​ണ് ഇ​ന്ത്യ​യി​ൽ ഉ​ള്ള​തെ​ന്നും പ​ല​രും ക​മ​ന്‍റു​ക​ൾ രേ​ഖ​പ്പെ​ടു​ത്തി.

 

Related posts

Leave a Comment