ഹാ​ന്‍റെ വൈ​റ​സ് ഭീ​തി; 2022-ലെ ​പ്ര​വ​ച​നം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു

ന്യൂ​ഡ​ൽ​ഹി: എം​വി ഹോ​ൺ​ഡി​യ​സ് എ​ന്ന ഡ​ച്ച് ക്രൂ​യി​സ് ക​പ്പ​ലി​ലു​ണ്ടാ​യ ഹാ​ന്‍റ വൈ​റ​സ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് മൂ​ന്നു പേ​ർ മ​ര​ണ​പ്പെ​ട്ട​തോ​ടെ ആ​ഗോ​ള​ത​ല​ത്തി​ൽ ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു.
എ​ട്ടു പേ​ർ​ക്ക് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. വൈ​റ​സ് ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ.

ഇ​തി​നി​ടെ, ഹാ​ന്‍റ വൈ​റ​സ് ബാ​ധ​യെ നാ​ലു വ​ർ​ഷം മു​മ്പേ പ്ര​വ​ചി​ച്ചു​വെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി 2022-ൽ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ട കു​റി​പ്പ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യാ​ണ്. സാ​ധാ​ര​ണ​ഗ​തി​യി​ൽ എ​ലി​ക​ളു​ടെ​യും മ​റ്റും അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ന്നാ​ണ് ഹാ​ന്‍റെ വൈ​റ​സ് പ​ക​രു​ന്ന​ത്.

മ​നു​ഷ്യ​രി​ൽ​നി​ന്നു മ​നു​ഷ്യ​രി​ലേ​ക്ക് എ​ളു​പ്പ​ത്തി​ൽ പ​ട​രാ​റി​ല്ലെ​ങ്കി​ലും, ക​പ്പ​ലി​ൽ ക​ണ്ടെ​ത്തി​യ “ആ​ൻ​ഡി​സ് വൈ​റ​സ്’ അ​പൂ​ർ​വ​മാ​യി മ​നു​ഷ്യ​രി​ലൂ​ടെ പ​ക​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ആ​രോ​ഗ്യ​വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ക​പ്പ​ലി​ലു​ണ്ടാ​യി​രു​ന്ന ഡ​ച്ച് ദ​മ്പ​തി​ക​ളും ജ​ർ​മ​ൻ പൗ​ര​നു​മാ​ണു രോ​ഗ​ബാ​ധ​യെ​ത്തു​ട​ർ​ന്നു മ​രി​ച്ച​ത്.

നി​ല​വി​ൽ കാ​ന​റി ഐ​ല​ൻ​ഡി​ലേ​ക്കു നീ​ങ്ങു​ന്ന ക​പ്പ​ലി​ലെ യാ​ത്ര​ക്കാ​രെ അ​വി​ടെ ഇ​റ​ക്കി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നാ​ണു തീ​രു​മാ​നം. ഈ ​പ്ര​തി​സ​ന്ധി​ക്കി​ട​യി​ലാ​ണു സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ പ​ഴ​യ പോ​സ്റ്റ് ച​ർ​ച്ച​യാ​കു​ന്ന​ത്.

ഭാ​വി പ്ര​വ​ചി​ക്കു​ന്ന​യാ​ൾ എ​ന്ന അ​ർ​ഥം വ​രു​ന്ന പേ​രി​ൽ നി​ന്നു​ള്ള പോ​സ്റ്റി​ൽ “2023: കൊ​റോ​ണ അ​വ​സാ​നി​ക്കു​ന്നു’, “2026: ഹാ​ന്‍റ വൈ​റ​സ്’ എ​ന്നാ​ണു കു​റി​ച്ചി​രി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​ത്തെ ദു​രി​ത​ങ്ങ​ൾ മ​റ​ക്കാ​ത്ത ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ കു​റി​പ്പ് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ട്. ഹാ​ന്‍റ വൈ​റ​സ് നി​ല​വി​ലു​ള്ള​താ​ണെ​ങ്കി​ലും അ​തു പ​ട​രാ​നു​ള്ള സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

Related posts

Leave a Comment