കെ.​സി​യും ആ​ര്‍.​സി​യും വേ​ണ്ട, കേ​ര​ള​ത്തി​ന് ഇ​നി വി.​ഡി മ​തി; സ​തീ​ശ​നാ​യി ആ​ലു​വ​യി​ല്‍ അ​നൗ​ണ്‍​സ്‌​മെ​ന്‍റും പ്ര​ക​ട​ന​വും; കോ​ട്ട​യ​ത്ത് ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് യു​വാ​വ്

കൊ​ച്ചി: വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ലു​വ കീ​ഴ്മാ​ട് ഭാ​ഗ​ത്ത് അ​നൗ​ണ്‍​സ്‌​മെ​ന്‍റും പ്ര​ക​ട​ന​വും. കെ.​സി​യും ആ​ര്‍.​സി​യും വേ​ണ്ട, കേ​ര​ള​ത്തി​ന് ഇ​നി വി.​ഡി മ​തി എ​ന്ന പോ​സ്റ്റ​ര്‍ പ​തി​ച്ച വാ​ഹ​ന​ത്തി​ല്‍ നി​ന്നാ​ണ് അ​നൗ​ണ്‍​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്. വൈ​കു​ന്നേ​രം 5.30ന് ​ആ​ണ് കീ​ഴ്മാ​ട് ജം​ഗ്ഷ​നി​ല്‍ പ്ര​ക​ട​നം ന​ട​ക്കാ​ന്‍ പോ​കു​ന്ന​ത്. അ​തി​ന് മു​ന്നോ​ടി​യാ​യാ​ണ് അ​നൗ​ണ്‍​സ്‌​മെ​ന്‍റ് ന​ട​ക്കു​ന്ന​ത്.

പ​ടി​ഞ്ഞാ​ക്ക​ര ജം​ഗ്ഷ​ന്‍ മു​ത​ല്‍ മ​ഹി​ളാ​ല​യം വ​രെ​യാ​ണ് വൈ​കി​ട്ട് പ്ര​ക​ട​ന ജാ​ഥ ന​ട​ക്കു​ക. പ​ട വെ​ട്ടി​യ​വ​ര്‍ ഭ​രി​ക്ക​ട്ടെ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് പ്ര​ക​ട​ന ജാ​ഥ​യു​ടെ പോ​സ്റ്റ​ര്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്. വ്യാ​ഴാ​ഴ്ച നെ​ട്ടൂ​ര്‍ അ​ട​ക്കം പ്ര​ക​ട​ന ജാ​ഥ ന​ട​ത്തി​യി​രു​ന്നു. നേ​താ​ക്ക​ള്‍ വി​ല​ക്കി​യി​ട്ടും മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച തെ​രു​വി​ലേ​ക്ക് എ​ത്തി​യ​തി​ല്‍ നേ​തൃ​ത്വ​ത്തി​ന് അ​തൃ​പ്തി​യു​ണ്ട്.

അ​തേ​സ​മ​യം, വി.​ഡി. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക​ട​ന​ങ്ങ​ളും പ്ര​തി​ഷേ​ധ​ങ്ങ​ളും വ​ര്‍​ധി​ക്കു​ക​യാ​ണ്. സ​തീ​ശ​നെ മു​ഖ്യ​മ​ന്ത്രി​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ട​യ​ത്ത് ദേ​ഹ​ത്ത് പെ​ട്രോ​ളൊ​ഴി​ച്ച് പ്ര​വ​ര്‍​ത്ത​ക​ന്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ചു.

സ​തീ​ശ​ന് അ​നു​കൂ​ല​മാ​യി പ്ര​ക​ട​നം ന​ട​ത്തി​യ​തി​ല്‍ ഇ​ടു​ക്കി​യി​ല്‍ നാ​ല് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ഇ​ടു​ക്കി ഡി​സി​സി ന​ട​പ​ടി​യെ​ടു​ത്തു. പാ​ര്‍​ട്ടി ഹൈ​ക്ക​മാ​ന്‍​ഡി​ന്‍റെ നി​ര്‍​ദേ​ശം ലം​ഘി​ച്ച് പ്ര​ക​ട​നം ന​ട​ത്തി​യ​തി​നാ​ണ് ന​ട​പ​ടി. ഇ​തി​നി​ടെ പ​ല​യി​ട​ങ്ങ​ളി​ലും കൂ​ടു​ത​ല്‍ ഫ്‌​ള​ക്‌​സു​ക​ളും ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment