കൊച്ചി/തൃപ്പൂണിത്തുറ: നഗരത്തില്‍ രണ്ടിടത്തായി നടന്ന മയക്കുമരുന്ന് വേട്ടയില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. അമ്പലമേട് കരിമുകളിലും തൃപ്പൂണിത്തുറ പേട്ട ഭാഗത്തുമാണ് മയക്കുമരുന്ന് വേട്ട നടന്നത്. അമ്പലമേട് കരിമുകള്‍ ഭാഗത്തു നിന്ന് 19.720 ഗ്രാം എംഡിഎംഎയുമായി എറണാകുളം പുത്തന്‍കുരിശ് കരിമുകള്‍ ഫാക്ട് കോളനി ചേലക്കുഴിക്കാരോട്ട് വീട്ടില്‍ അഖില്‍ അപ്പു (30), എറണാകുളം കരിമുകള്‍ ഫാക്ട് കോളനി ചേലക്കുഴി ക്കാരോട്ട് വീട്ടില്‍ സൂരജ് സുനില്‍ (27), എറണാകുളം കരിമുകള്‍ ശ്രീകൃഷ്ണ വിലാസത്തില്‍ അഭിഷേക് (28) എന്നിവരാണ് ഡാന്സ്ഫാ സംഘത്തിന്റെ പിടിയിലായത്.
തൃപ്പൂണിത്തുറ പേട്ട ഭാഗത്ത് നിന്നും 11.13 ഗ്രാം എക്സ്റ്റസി പില്ലും, 6.10 ഗ്രാം എംഡിഎംഎയുമായി എറണാകുളം തൃക്കാക്കര വിദ്യാനഗര്‍ റോഡ് എട്ടുകാട്ടില്‍ ഉനൈസ് (34), എറണാകുളം തോമസ് പുരം കണ്ണാടിക്കാട് പാനേക്കാട്ട് വീട്ടില്‍ റോനിഷ് ആന്റണി (28), എറണാകുളം തൃപ്പൂണിത്തുറ നന്നപ്പിള്ളി കടവ് മാപ്പുംചേരി വീട്ടില്‍ അക്വീന്‍ ഷിബു (22) എന്നിവരെയുമാണ് പിടികൂടിയത്.
പേട്ടയില്‍ നിന്ന് പിടിയിലായവരില്‍ നിന്ന് 8,370 രൂപയും മൂന്ന് മൊബൈല്‍ ഫോണുകളും പോലീസ് കണ്ടെടുത്തു. എസ്.ഐയ്ക്ക് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ പേട്ട പനംകുറ്റി പാലത്തിനടുത്തുള്ള അക്വാറിയ റിസോര്‍ട്ടിലെ മുറിയില്‍ വ്യാഴാഴ്ച്ച വൈകിട്ട് 6.45ഓടെ നടത്തിയ പരിശോധനയിലാണ് സംഘത്തെ കസ്റ്റഡിയിലെടുത്തത് നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ടി.ഡി. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് ടീമാണ് പ്രതികളെ പിടികൂടിയത്.
