തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വി, സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രനെതിരേ കുളത്തൂരില്‍ ഫ്ളക്സ് ബോര്‍ഡ്. വ്യക്തികളല്ല പാര്‍ട്ടിയാണ് വലുത്, പണാധിപത്യം തുലയട്ടെയെന്നും ഫ്ളക്സ് ബോര്‍ഡില്‍ കുറിച്ചിട്ടുണ്ട്.
സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ ഫോട്ടോയും ഫ്ളക്സ് ബോര്‍ഡിലുണ്ട്. കുളത്തൂര്‍ സഖാക്കള്‍ എന്ന പേരിലാണ് ഫ്ളക്സ് സ്ഥാപിച്ചിരിക്കുന്നത്. ബിജെപിയിലെ വി.മുരളീധരനാണ് കടകംപള്ളിയെ പരാജയപ്പെടുത്തി അട്ടിമറി വിജയം നേടിയത്.
