‘ചി​ര​ഞ്ജീ​വി സാ​ർ നേ​രി​ൽ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞു, ഉ​ട​ന്‍ ത​ന്നെ ഫ്ലൈ​റ്റ് ക​യ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി’: ത​രു​ൺ മൂ​ർ​ത്തി

തെ​ലു​ങ്ക് സി​നി​മാ​ലോ​ക​ത്തെ ഇ​തി​ഹാ​സം മെ​ഗാ​സ്റ്റാ​ർ ചി​ര​ഞ്ജീ​വി​യെ നേ​രി​ൽ ക​ണ്ട​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് സം​വി​ധാ​യ​ക​ൻ ത​രു​ൺ മൂ​ർ​ത്തി. ചി​ര​ഞ്ജീ​വി​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​നൊ​പ്പം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രു​ൺ ഒ​രു കു​റി​പ്പ് കൂ​ടി പ​ങ്കു​വ​ച്ചു.

ഇ​ത് “തു​ട​രും’ സി​നി​മ​യു​ടെ റീ​മേ​ക്കു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്ന​ല്ല. ചി​ര​ഞ്ജീ​വി സാ​റി​ന് എ​ന്നെ നേ​രി​ട്ട് കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ടീ​മി​ല്‍ നി​ന്ന് എ​നി​ക്ക് ഒ​രു കോ​ള്‍ വ​ന്നു. ഞാ​ന്‍ ഉ​ട​ന്‍ ത​ന്നെ ഫ്ലൈ​റ്റ് ക​യ​റി അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി അ​ദ്ദേ​ഹ​ത്തെ ക​ണ്ടു.

സി​നി​മ​യെ​ക്കു​റി​ച്ചും വ്യ​ക്തി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചും ഞ​ങ്ങ​ള്‍ ഒ​രു​പാ​ട് സം​സാ​രി​ച്ചു. എ​ന്‍റെ സി​നി​മ​ക​ളി​ലെ ഓ​രോ സീ​ക്വ​ന്‍​സു​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദ​മാ​യി സം​സാ​രി​ച്ചു. സ​ത്യ​ത്തി​ല്‍ ഞാ​ന്‍ അ​ദ്ഭു​ത​പ്പെ​ട്ടു​പോ​യി.

എ​ല്ലാ കാ​ല​ത്തെ​യും ആ ​സൂ​പ്പ​ര്‍​സ്റ്റാ​ര്‍ ഇ​ന്നും ഒ​രു കൊ​ച്ചു​കു​ട്ടി​യു​ടെ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സി​നി​മ​ക​ളെ സ​മീ​പി​ക്കു​ന്ന​തും കാ​ണു​ന്ന​തും. അ​തെ, അ​താ​ണ് അ​ദ്ദേ​ഹ​ത്തെ ഇ​ത്ര​യും സ​വി​ശേ​ഷ​നാ​ക്കു​ന്ന​ത്. ജീ​വി​തം ഇ​തു​വ​രെ മാ​ജി​ക്ക​ല്‍ ആ​ണ്.

ചി​ല​പ്പോ​ള്‍ വ​ള​രെ ചെ​റി​യ നി​മി​ഷ​ങ്ങ​ളാ​യി​രി​ക്കും നി​ങ്ങ​ളെ വ​ലി​യ സ്വ​പ്ന​ങ്ങ​ള്‍ കാ​ണാ​ന്‍ പ്രേ​രി​പ്പി​ക്കു​ന്ന​ത്. പ​ക്ഷേ ഇ​തി​നെ എ​ങ്ങ​നെ​യാ​ണ് ഒ​രു ചെ​റി​യ നി​മി​ഷ​മെ​ന്ന് വി​ളി​ക്കാ​ന്‍ ക​ഴി​യു​ക? ഇ​ത് എ​ന്‍റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ആ​വേ​ശ​മാ​ണ്. ചി​ര​ഞ്ജീ​വി… ഒ​രു കാ​ര​ണ​മാ​ണ് എ​ന്ന് ത​രു​ണ്‍ മൂ​ര്‍​ത്തി പ​റ​ഞ്ഞു.

Related posts

Leave a Comment