നാഗ സൈരന്ധ്രിയെ കേന്ദ്രമാക്കി ഡോക്ടർ അഭിലാഷ് ബാബു സംവിധാനം ചെയ്യുന്ന “സോഷ്യൽ സ്വാമി’ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, എട്ടാമത് ഇൻഡിപെൻഡന്റ് ആൻഡ് എക്സ്പിരിമെന്റ് ഫിലിം ഫെസ്റ്റിവൽ വേദിയിൽവച്ച് റിലീസ് ചെയ്തു. ഗുരു ദിവ്യ നാഗ സൈരന്ധ്രി ദേവിയെ കേന്ദ്രമാക്കിയുള്ള ഈ സിനിമ പോസ്റ്റർ തുടർന്ന് സോഷ്യൽ മീഡിയാകളിലും റിലീസായി.
തിരുവനന്തപുരം ദ വീക്കെൻഡ് അക്കാദമിയയുടെ ബാനറിൽ ജനകീയ ധനസമാഹരണം ( Crowd funding) വഴിയാണ് ഈ സിനിമ നിർമ്മിക്കുന്നത്. സഹനിർമാണം-സേതു രാജൻ, ഛായാഗ്രഹണം-റിഷാക്, കാമറ അസിസ്റ്റന്റ്-ശ്യാം ശങ്കർ, എഡിറ്റിംഗ്-കൃഷ്ണ ഗോപൻ, ഹരി ഗീതാ സദാശിവൻ, റോബിൻ റോയ്, സൗണ്ട് ഡിസൈനർ-ജാക്സൺ ജോർജ്, ലൈവ് സൗണ്ട്, റെക്കോർഡിസ്റ്റ്-ശ്യാം ശങ്കർ, പ്രോജക്ട് ഡിസൈനർ-ഷാജി എ ജോൺ,ഡിസൈൻസ്-ശരൺ മോഹൻ, ഇല്യൂസ്ട്രേഷൻസ്-സേതുലക്ഷ്മി പി.എസ്.,അനീഷ് സോണാലി, ഷമ്മി എൻ., ശരത് പ്രകാശ്, ആദർശ് എം.എസ്., സബ്ടൈറ്റിൽസ്-ദ വീക്കെൻഡ് അക്കാദമിയ തിരുവനന്തപുരം, ഹരി ഗീത, സദാശിവൻ,ഫെസ്റ്റിവൽ സപ്പോർട്ട്-ആർട് ബുക് സിനിമ, പിആർഒ-എ.എസ്. ദിനേശ്.
