ഹോ​ർ​മു​സി​ൽ ‌ക​പ്പ​ൽ ഗ​താ​ഗ​തം പു​ന​രാ​രം​ഭി​ച്ചു: ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല കു​റ​ഞ്ഞു; ചൈ​ന​യു​ടെ​യും ജ​പ്പാ​ന്‍റെ​യും ഉ​ൾ​പ്പെ​ടെ 30ലേ​റെ എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ഹോ​ർ​മു​സ് ക​ട​ന്നു

ദു​ബാ​യ്: എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ​ക്ക് ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ ഇ​റാ​ൻ അ​നു​മ​തി ന​ൽ​കി​യ​തോ​ടെ ആ​ഗോ​ള വി​പ​ണി​യി​ൽ എ​ണ്ണ​വി​ല​യി​ൽ കു​റ​വു രേ​ഖ​പ്പെ​ടു​ത്തി. മു​പ്പ​തോ​ളം എ​ണ്ണ​ക്ക​പ്പ​ലു​ക​ൾ ക​ട​ലി​ടു​ക്കു മു​റി​ച്ചു​ക​ട​ന്ന​താ​യി ഇ​റാ​ൻ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. വ്യാ​ഴാ​ഴ്ച, ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല 73 സെ​ന്‍റ് കു​റ​ഞ്ഞ് ബാ​ര​ലി​ന് 104.90 ഡോ​ള​റി​ലെ​ത്തി.

യു​എ​സ് വെ​സ്റ്റ് ടെ​ക്സ​സ് ഇ​ന്‍റ​ർ​മീ​ഡി​യ​റ്റ് വി​ല 20 സെ​ന്‍റ് കു​റ​ഞ്ഞ് 100.82 ഡോ​ള​റാ​യി. ചൈ​നീ​സ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും ഇ​റാ​നി​ലെ ചൈ​നീ​സ് അം​ബാ​സ​ഡ​റു​ടെ​യും അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണ് ചൈ​നീ​സ് ക​പ്പ​ലു​ക​ൾ​ക്ക് ഇ​റാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്.

ര​ണ്ടു മാ​സ​മാ​യി ക​ട​ലി​ടു​ക്കി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന, ഇ​റാ​ഖി എ​ണ്ണ​യു​മാ​യി പോ​യ ചൈ​നീ​സ് സൂ​പ്പ​ർ​ടാ​ങ്ക​ർ ബു​ധ​നാ​ഴ്ച യാ​ത്ര തു​ട​ർ​ന്നു. ജാ​പ്പ​നീ​സ് ക​മ്പ​നി​യാ​യ ഇ​നി​യോ​സ് നി​യ​ന്ത്രി​ക്കു​ന്ന എ​ണ്ണ​ക്ക​പ്പ​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്ക് ക​ട​ന്നു​പോ​യ​താ​യി റി​പ്പോ​ർ​ട്ടു​ണ്ട്.

അ​തേ​സ​മ​യം, ക​പ്പ​ൽ ഗ​താ​ഗ​തം ഭാ​ഗി​ക​മാ​യി പു​ന​രാ​രം​ഭി​ച്ചെ​ങ്കി​ലും യു​എ​ഇ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ടി​രു​ന്ന ക​പ്പ​ൽ അ​ജ്ഞാ​ത​ർ പി​ടി​ച്ചെ​ടു​ത്ത​താ​യി ബ്രി​ട്ടീ​ഷ് സൈ​ന്യം അ​റി​യി​ച്ചു. ഫു​ജൈ​റ തു​റ​മു​ഖ​ത്തി​നു വ​ട​ക്കു​കി​ഴ​ക്കാ​യി 70 കി​ലോ​മീ​റ്റ​ർ ദൂ​രെ​യാ​ണു സം​ഭ​വം. പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ൽ ഇ​റാ​ൻ ല​ക്ഷ്യ​മാ​ക്കി​യാ​ണു നീ​ങ്ങു​ന്ന​തെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

ക​പ്പ​ലു​ക​ൾ​ക്കു ക​ട​ന്നു​പോ​കാ​ൻ അ​നു​മ​തി ന​ൽ​കു​ന്ന​തു വി​പ​ണി​യി​ലെ താ​ത്കാ​ലി​ക ആ​ശ്വാ​സ​മാ​ണെ​ന്നും എ​ന്നാ​ൽ ആ​ഗോ​ള​ത​ല​ത്തി​ൽ എ​ണ്ണ​യു​ടെ ആ​വ​ശ്യ​ക​ത​യേ​ക്കാ​ൾ കു​റ​വാ​ണ് ഇ​പ്പോ​ഴും വി​ത​ര​ണം ന​ട​ക്കു​ന്ന​തെ​ന്നും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​ന​ർ​ജി ഏ​ജ​ൻ​സി വി​ല​യി​രു​ത്തു​ന്നു.

Related posts

Leave a Comment