പ​രാ​ജ​യ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ക്കു​ന്നു: സ്റ്റാ​ലി​ൻ

ചെ​ന്നൈ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡി​എം​കെ നേ​രി​ട്ട തി​രി​ച്ച​ടി​യു​ടെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം താ​ൻ ഏ​റ്റെ​ടു​ക്കു​ന്ന​താ​യി ഡി​എം​കെ അ​ധ്യ​ക്ഷ​ൻ എം.​കെ. സ്റ്റാ​ലി​ൻ. പ​രാ​ജ​യ​ത്തി​ന്‍റെ കാ​ര​ണം വി​ല​യി​രു​ത്താ​ൻ സ​മി​തി​യെ നി​യോ​ഗി​ച്ചു​വെ​ന്നും ഇ​രു​പ​തു ദി​വ​സ​ത്തി​ന​കം റി​പ്പോ​ർ​ട്ട് ന​ല്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു പാ​ർ​ട്ടി​ക്കും സ്വ​ന്ത​മാ​യി സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​നു​ള്ള ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​ല്ലെ​ന്ന് പാ​ർ​ട്ടി ആ​സ്ഥാ​ന​മാ​യ അ​ണ്ണാ അ​റി​വാ​ല​യ​ത്തി​ൽ ചേ​ർ​ന്ന ഡി​എം​കെ ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രു​ടെ യോ​ഗ​ത്തി​ൽ സ്റ്റാ​ലി​ൻ പ​റ​ഞ്ഞു. ഡി​എം​കെ എം​എ​ൽ​എ​മാ​രെ റി​സോ​ർ​ട്ടു​ക​ളി​ലും സ്റ്റാ​ർ ഹോ​ട്ട​ലു​ക​ളി​ലും പാ​ർ​പ്പി​ച്ചി​ല്ലെ​ന്ന് സ്റ്റാ​ലി​ൻ വ്യ​ക്ത​മാ​ക്കി. പാ​ർ​ട്ടി എം​എ​ൽ​എ​മാ​രെ പു​തു​ച്ചേ​രി​യി​ലെ റി​സോ​ർ​ട്ടി​ലേ​ക്കു മാ​റ്റി​യ അ​ണ്ണാ ഡി​എം​കെ നേ​തൃ​ത്വ​ത്തെ പ​രോ​ക്ഷ​മാ​യി പ​രി​ഹ​സി​ക്കു​ക​യാ​യി​രു​ന്നു സ്റ്റാ​ലി​ൻ.

Related posts

Leave a Comment