പൊറത്തിശേരി: പൊറത്തിശേരി ജനവാസമേഖലയില്‍ പ്രവര്‍ത്തിക്കുന്ന കള്ളുഷാപ്പ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ പൊറത്തിശേരി വീ വണ്‍ നഗര്‍ നിവാസികള്‍ നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കവിയരങ്ങ് കവി സെബാസ്റ്റ്യന്‍ ഉദ്ഘാടനംചെയ്തു.
വടശേരി പ്രഭാകരന് അധ്യക്ഷതവഹിച്ചു. കവികളായ പി.എന്‍. സുനില്‍, രാധിക സനോജ്, സലിം ചേനം, കൃഷ്ണകുമാര്‍ മാപ്രാണം, ജോയ് വടക്കുമ്പാടന്, എ.വി. കൃഷ്ണകുമാര്‍ എന്നിവര്‍ കവിത ചൊല്ലി. എം.ജി. സുഗുണന് സ്വാഗതവും വാര്‍ഡ് കൗണ്‍സിലര്‍ ബാബു പാലക്കല്‍ നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ ജോജി, പുരുഷോത്തമന്, ദാവൂദ് എന്നിവര്‍ സംസാരിച്ചു.
