യൂ​ത്ത് ലീ​ഗ് നേ​താ​വി​ന് മ​ർ​ദ​ന​മേ​റ്റ സം​ഭ​വം: 3 സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: പാ​നൂ​ർ മൊ​കേ​രി​യി​ൽ മു​സ്‌​ലിം ലീ​ഗ് നേ​ത​വി​നെ അ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മൂ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​റ​സ്റ്റി​ൽ. യൂ​ത്ത് ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കു​റ്റി​ക​ണ്ടി അ​ഷ്‌​റ​ഫി​നെ മാ​ര​ക​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് സി​പി​എം പ്ര​വ​ർ​ത്ത​ക​രാ​യ മു​ത്താ​റി​പീ​ടി​ക​യി​ലെ ക​ല്ലു​വെ​ച്ച പ​റ​മ്പ​ത്ത് സു​ബി​ൻ ( ചി​ക്കു ), വ​ള്ളി​ൽ വി​ധു കൃ​ഷ്ണ, ആ​ദ​ർ​ശ് വ​ലി​യാ​ണ്ടി എ​ന്നി​വ​രെ പാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ത​ല​ശേ​രി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. ഏ​പ്രി​യി​ൽ 21ന് ​രാ​ത്രി​യാ​ണ് അ​ക്ര​മം ന​ട​ന്ന​ത്. മു​ത്താ​റി പീ​ടി​ക​യി​ൽ സു​ഹൃ​ത്തു​ക​ളു​മാ​യി സം​സാ​രി​ച്ച് കൊ​ണ്ടി​രി​ക്കെ​യാ​ണ് അ​ഷ്റ​ഫി​നെ പ്ര​തി​ക​ൾ അ​ക്ര​മി​ച്ച​ത്. അ​ക്ര​മ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ഷ്റ​ഫ് ഇ​പ്പോ​ഴും ചി​കി​ത്സ​യി​ലാ​ണ്.

Related posts

Leave a Comment