മ​ഴ​യി​ൽ ന​ടു​ങ്ങി ഉ​ത്ത​ർ​പ്ര​ദേ​ശ്: 117 മ​ര​ണം; വീ​ടു​ക​ളും റോ​ഡു​ക​ളും ത​ക​ർ​ന്നു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ബു​ധ​നാ​ഴ്ച​യു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും മി​ന്ന​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 117 ആ​യി. ഇ​രു​ന്നൂ​റി​ലേ​റെ പേ​ർ​ക്കു പ​രി​ക്കേ​റ്റു. പ്ര​യാ​ഗ് രാ​ജി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. 21 പേ​രാ​ണ് ഇ​വി​ടെ മാ​ത്രം മ​രി​ച്ച​ത്. 227 വീ​ടു​ക​ൾ മ​ഴ​ക്കെ​ടു​തി​യി​ൽ ന​ശി​ച്ചു. ഇ​വ​യി​ൽ പ​ല​തും പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു.

പ്ര​യാ​ഗ്‌​രാ​ജ്, ഭാ​ദോ​ഹി, ഫ​ത്തേ​പു​ർ, സോ​ൻ​ഭ​ദ്ര തു​ട​ങ്ങി​യ ജി​ല്ല​ക​ളെ​യാ​ണ് മ​ഴ ഏ​റ്റ​വു​മ​ധി​കം ബാ​ധി​ച്ച​ത്. വി​വി​ധ ഇ​ട​ങ്ങ​ളി​ൽ മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ഴു​ക​യും റോ​ഡു​ക​ൾ ത​ക​രു​ക​യും വാ​ഹ​ന​ങ്ങ​ൾ‌​ക്കു കേ​ടു​പാ​ടു സം​ഭ​വി​ക്കു​ക​യും ചെ​യ്തു.

ദു​ര​ന്ത​ത്തി​ൽ മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥ് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി. മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു നാ​ലു ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment