ക്വാ​റി​യി​ൽ​നി​ന്നു വ​രു​ന്ന വാ​ഹ​നം നി​യ​മം പാ​ലി​ക്ക​ണമെന്ന് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി

ചേ​ല​ക്ക​ര: ക്വാ​റി​യി​ൽ​നി​ന്നു ലോ​ഡു​മാ​യി​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ ക​ർ​ശ​ന​മാ​യി നി​യ​മം പാ​ലി​ക്ക​ണ​മെ​ന്ന് വെ​ങ്ങാ​നെ​ല്ലൂ​ർ പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മി​തി.

ക്വാ​റി​യി​ൽ​നി​ന്നു​വ​രു​ന്ന ടോ​റ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​നു​വ​ദി​ച്ച​തി​ലും അ​ധി​ക​ഭാ​രം​ക​യ​റ്റി നി​ര​ത്തി​ലൂ​ടെ പാ​യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വെ​ങ്ങാ​നെ​ല്ലൂ​ർ പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മി​തി വീ​ണ്ടും രം​ഗ​ത്തു​വ​ന്ന​ത്.

നി​യ​മം​ലം​ഘി​ച്ച് ക്വാ​റി​യി​ൽ ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്തു​ന്ന​തി​നും അ​പ​ക​ട​ഭീ​ഷ​ണി ഉ​യ​ർ​ത്തി ടോ​റ​സ് ഉ​ള​പ്പ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ അ​മി​ത​ഭാ​രം ക​യ​റ്റി പോ​കു​ന്ന​തി​നു​മെ​തി​രേ പ​ല​ത​വ​ണ വെ​ങ്ങാ​നെ​ല്ലൂ​ർ പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ​സ​മ​രം ന​ട​ത്തി​യെ​ങ്കി​ലും ഇ​തേ പ്ര​വൃ​ത്തി തു​ട​രു​ക​യാ​ണെ​ന്ന് വെ​ങ്ങാ​നെ​ല്ലൂ​ർ പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മി​തി ആ​രോ​പി​ച്ചു.

വെ​ങ്ങാ​നെ​ല്ലൂ​ർ പ്ര​കൃ​തി സം​ര​ക്ഷ​ണ​സ​മി​തി പ്ര​സി​ഡ​ന്‍റ് ഗോ​പി ച​ക്കു​ന്ന​ത്ത്, ര​ണ്ടാം​വാ​ർ​ഡ് മെ​മ്പ​ർ വി​നോ​ദ് പ​ന്ത​ലാ​ടി, നാ​ലാം​വാ​ർ​ഡ് മെ​മ്പ​ർ ഗീ​ത ഉ​ണ്ണി​കൃ​ഷ്ണ​ൻ, സം​ര​ക്ഷ​ണ സ​മി​തി കോ-​ഓ​ർ​ഡി​നേ​റ്റ​ർ ശ്രീ​കാ​ന്ത് മു​ണ്ട​ക്ക​ൽ, കെ.​ടി. കു​ഞ്ഞു​മോ​ൻ തു​ട​ങ്ങി​യ​വ​ർ സ​ന്നി​ഹി​ത​രാ​യി.

Related posts

Leave a Comment