വെങ്കിടങ്ങ്: ഗ്രാമപഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ബോട്ടിൽ ബുത്തുകളിൽ കുപ്പികൾ നിറഞ്ഞു കവിഞ്ഞിട്ടും നീക്കാതെ അധികൃതർ.
ഫാം ടൂറിസത്തിന്റെ ഭാഗമായി ധാരാളം വിനോദസഞ്ചാരികൾ എത്തുന്ന കണ്ണോത്ത് പല്ലഴി റോഡിലെ പാടശേഖരങ്ങളോടുചേർന്നാണ് ബോട്ടിൽ ബൂത്ത് നിറഞ്ഞ് ലോക്കുചെയ്ത നിലയിലുള്ളത്. ജനങ്ങൾ കൂടുന്ന ഇടങ്ങളിലും റോഡരികിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലുമാണ് ബോട്ടിൽ ബൂത്തകൾ നിറഞ്ഞുകവിയുന്ന കാഴ്ച പതിവായരിക്കന്നത്.
പരിസ്ഥിതി മലിനീകരണം തടയുന്നതിനായി പഞ്ചായത്ത് സ്ഥാപിച്ച ബോട്ടിൽ ബൂത്തുകൾ ബന്ധപ്പെട്ട അധികൃതരോ, ഹരിതകർമസേനയോ വൃത്തിയാക്കാത്തതാണ് വിനയായി മാറിയിട്ടുള്ളത്. നിറഞ്ഞ ബോട്ടിൽ ബൂത്തുകളിലെ കപ്പികൾ അടിയന്തരമായി നീക്കം ചെയ്യണമെന്ന് പരിസ്ഥിതി പ്രവർത്തകനായ സദാശിവൻ മതുക്കര ആവശ്യപ്പെട്ടു.
