പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ദൃ​ശ്യം 3 കാ​ണാ​ന്‍ തി​യ​റ്റ​റി​ലെ​ത്തി മോ​ഹ​ന്‍​ലാ​ല്‍

കൊ​ച്ചി: പി​റ​ന്നാ​ള്‍ ദി​ന​ത്തി​ല്‍ ആ​രാ​ധ​ക​ര്‍​ക്കൊ​പ്പം ത​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ദൃ​ശ്യം 3 കാ​ണാ​ന്‍ ന​ട​ന്‍ മോ​ഹ​ന്‍​ലാ​ല്‍ കൊ​ച്ചി​യി​ലെ തിയറ്റ​റി​ലെ​ത്തി. എ​റ​ണാ​കു​ളം ക​വി​ത തീ​യേ​റ്റ​റി​ലാ​ണ് മോ​ഹ​ന്‍​ലാ​ല്‍ എ​ത്തി​യ​ത്. ഭാ​ര്യ സു​ചി​ത്ര​യും മോ​ഹ​ന്‍​ലാ​ലി​നൊ​പ്പ​മു​ണ്ട്.

വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ ന​ട​നെ സ്വീ​ക​രി​ച്ച​ത്. ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നും ന​ട​ന്‍റെ പി​റ​ന്നാ​ളി​നും വ​ലി​യ ആ​ഘോ​ഷ​ങ്ങ​ളാ​ണ് കൊ​ച്ചി​യി​ല​ട​ക്കം ആ​രാ​ധ​ക​ര്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

66ാം പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ക്കു​ന്ന മോ​ഹ​ന്‍​ലാ​ലി​ന് ആ​രാ​ധ​ക​ര്‍ ആ​ശം​സ​ക​ളും നേ​ര്‍​ന്നു. ഹാ​പ്പി ബ​ര്‍​ത്ത് ഡേ ​ലാ​ലേ​ട്ട എ​ന്ന പോ​സ്റ്റ​റു​ക​ളു​മാ​യാ​ണ് പ​ല​രും തീ​യേ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

ദൃ​ശ്യം 3 പ്രൊ​മോ​ഷ​ന്‍ ച​ട​ങ്ങി​നി​ടെ തീ​യേ​റ്റ​റി​ല്‍ സി​നി​മ കാ​ണാ​നെ​ത്തു​മെ​ന്ന് മോ​ഹ​ന്‍​ലാ​ല്‍ അ​റി​യി​ച്ചി​രു​ന്നു.
മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം മീ​ന, എ​സ്ത​ര്‍, അ​ന്‍​സി​ബ, സി​ദ്ദി​ഖ്, ആ​ശ ശ​ര​ത് എ​ന്നി​വ​ര്‍ ദൃ​ശ്യം 3 യി​ലും പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു​ണ്ട്. 2013 ലാ​ണ് ദൃ​ശ്യ​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗം പു​റ​ത്തി​റ​ങ്ങി​യ​ത്.

Related posts

Leave a Comment