ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​: സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണു ന​ട​പ​ടി​യെ​ന്ന് ട്രം​പ്

വാ​ഷിം​ഗ്ട​ൺ ഡി​സി‍/​ഇ​സ്ലാ​മാ​ബാ​ദ്: ഇ​റാ​നു​മാ​യു​ള്ള വെ​ടി​നി​ർ​ത്ത​ൽ അ​നി​ശ്ചി​ത​മാ​യി നീ​ട്ടി​യെ​ന്ന് യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ്. സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ​ക്കു മ​ധ്യ​സ്ഥ​ത വ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​ഭ്യ​ർ​ഥ​ന പ്ര​കാ​ര​മാ​ണു ന​ട​പ​ടി​യെ​ന്നും ട്രം​പ്.

ര​ണ്ടാ​ഴ്ച​ത്തെ വെ​ടി​നി​ർ​ത്ത​ൽ അ​വ​സാ​നി​ക്കാ​ൻ മ​ണി​ക്കൂ​റു​ക​ൾ ബാ​ക്കി​നി​ൽ​ക്കേ​യാ​ണ് ട്രം​പി​ന്‍റെ നാ​ട​കീ​യ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച​യ്ക്ക​കം ക​രാ​റി​ലെ​ത്തി​യി​ല്ലെ​ങ്കി​ൽ ഇ​റാ​നി​ൽ ബോം​ബാ​ക്ര​മ​ണം ന​ട​ത്തു​മെ​ന്ന് നേ​ര​ത്തേ ട്രം​പ് ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ഇ​റാ​നി​ൽ​നി​ന്ന് ഏ​കീ​കൃ​ത നി​ർ​ദേ​ശ​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് ട്രം​പ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം, ഹോ​ർ​മു​സി​ൽ നാ​വി​ക ഉ​പ​രോ​ധം തു​ട​രു​മെ​ന്ന് ട്രം​പ് പ്ര​ഖ്യാ​പി​ച്ചു. തു​റ​മു​ഖ​ങ്ങ​ൾ ഉ​പ​രോ​ധി​ക്കു​ന്ന​ത് യു​ദ്ധ​മാ​യി ക​ണ​ക്കാ​ക്കു​മെ​ന്നും അ​ത് വെ​ടി​നി​ർ​ത്ത​ൽ ലം​ഘ​ന​മാ​ണെ​ന്നും ഇ​റേ​നി​യ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി സ​യി​ദ് അ​ബ്ബാ​സ് അ​രാ​ഗ്ചി പ​റ​ഞ്ഞു.

പാ​ക്കി​സ്ഥാ​നി​ലെ ഇ​സ്ലാ​മാ​ബാ​ദി​ൽ ന​ട​ക്കാ​നി​രു​ന്ന സ​മാ​ധാ​ന​ച​ർ​ച്ച അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജെ.​ഡി. വാ​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​മേ​രി​ക്ക​ൻ സം​ഘ​ത്തി​ന്‍റെ പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള യാ​ത്ര റ​ദ്ദാ​ക്കി. പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പ്ര​തി​നി​ധി​ക​ളെ അ​യ​യ്ക്കി​ല്ലെ​ന്ന് ഇ​റാ​ൻ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഹോ​ർ​മു​സി​ലെ ഉ​പ​രോ​ധം നീ​ക്കി​യാ​ൽ മാ​ത്രം ച​ർ​ച്ച​യെ​ന്നാ​ണ് ഇ​റാ​ന്‍റെ നി​ല​പാ​ട്. അ​തേ​സ​മ​യം, ട്രം​പി​ന്‍റെ വെ​ടി​നി​ർ​ത്ത​ലി​ൽ ക​ഴ​ന്പി​ല്ലെ​ന്നും അ​പ്ര​തീ​ക്ഷി​ത ആ​ക്ര​മ​ണ​ത്തി​നു സ​മ​യം ല​ഭി​ക്കാ​നു​ള്ള ത​ന്ത്ര​മാ​ണെ​ന്നും ഇ​റേ​നി​യ​ൻ സ്പീ​ക്ക​റു​ടെ ഉ​പ​ദേ​ഷ്ടാ​വ് മ​ഹ്ദി മു​ഹ​മ്മ​ദി പ​റ​ഞ്ഞു. വെ​ടി​നി​ർ​ത്ത​ൽ നീ​ട്ടാ​നു​ള്ള ട്രം​പി​ന്‍റെ തീ​രു​മാ​ന​ത്തെ പാ​ക്കി​സ്ഥാ​ൻ അ​ഭി​ന​ന്ദി​ച്ചു. സ​മ​ഗ്ര​മാ​യ സ​മാ​ധാ​ന​ക്ക​രാ​റു​ണ്ടാ​ക്കാ​ൻ പാ​ക്കി​സ്ഥാ​ൻ മ​ധ്യ​സ്ഥ​ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ഷ​ഹ​ബാ​സ് ഷ​രീ​ഫ് പ​റ​ഞ്ഞു.

Related posts

Leave a Comment