ഹേ​മ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ട് : മു​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് മന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ്

തി​രു​വ​ന​ന്ത​പു​രം: ഹേ​മ​ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ന്‍​മേ​ല്‍ ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ വ​നി​ത​ക​ള്‍​ക്കെ​തി​രെ​യു​ള്ള ചൂ​ഷ​ണം ത​ട​യാ​ന്‍ മു​ന്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ള്‍ പ​രി​ശോ​ധി​ക്കു​മെ​ന്ന് സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി പി.​സി.​വി​ഷ്ണു​നാ​ഥ്.

താ​ര​സം​ഘ​ട​ന അ​മ്മ​യി​ല്‍ ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വ്യ​ക്ത​മാ​യി ത​നി​ക്ക​റി​യി​ല്ല. മാ​ധ്യ​മ​വാ​ര്‍​ത്ത​ക​ളി​ല്‍ നി​ന്നും ല​ഭി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ത​നി​ക്ക​റി​യാ​വു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ അ​ധ്യ​ക്ഷ പ​ദ​ത്തി​ല്‍ ഭ​ര​ണ​മി​ക​വും ക​ഴി​വും ഉ​ള്ള​വ​ര്‍ വ​ര​ണ​മെ​ന്നാ​ണ് വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം. ഇ​തി​ന് മു​ന്‍​പ് ചു​മ​ത​ല വ​ഹി​ച്ചി​രു​ന്ന​വ​ര്‍ ഓ​ഫീ​സി​ലേ​ക്ക് എ​ത്തു​ന്ന പ​തി​വു പോ​ലും ഇ​ല്ലാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​തി​നെ​ല്ലാം മാ​റ്റം വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Related posts

Leave a Comment