ഡോ​ക്ട​റി​ല്ല; പ​റ​ത്താ​നം പി​എ​ച്ച്സി​യു​ടെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ

മു​ണ്ട​ക്ക​യം: കൂ​ട്ടി​ക്ക​ൽ, പാ​റ​ത്തോ​ട്, മു​ണ്ട​ക്ക​യം പ​ഞ്ചാ​യ​ത്തു​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന പ​റ​ത്താ​നം പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​നം അ​വ​താ​ള​ത്തി​ൽ. ആ​കെ​യു​ണ്ടാ​യി​രു​ന്ന ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​വും നാ​ളു​ക​ൾ​ക്ക് മു​മ്പ് നി​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം ഇ​പ്പോ​ൾ ഏ​താ​ണ്ട് നി​ല​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

ഒ​രു ഡോ​ക്ട​റും 11 ജീ​വ​ന​ക്കാ​രു​മാ​ണ് ഇ​വി​ടെ​യു​ണ്ടാ​യി​രു​ന്ന​ത്. അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ആ​വ​ശ്യ​ത്തി​ന് ജീ​വ​ന​ക്കാ​രു​മു​ള്ള​പ്പോ​ഴും ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​തു​മൂ​ലം ആ​ശു​പ​ത്രി ഇ​പ്പോ​ൾ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. എ​രു​മേ​ലി ഹെ​ൽ​ത്ത് ബ്ലോ​ക്കി​ൽ നി​ന്നു ആ​ഴ്ച​യി​ൽ ഒ​രു ദി​വ​സം എ​ത്തു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം മാ​ത്ര​മാ​ണ് ഇ​വി​ടെ ല​ഭി​ക്കു​ന്ന​ത്. ഇ​താ​ക​ട്ടെ കു​ട്ടി​ക​ളു​ടെ വാ​ക്സി​നേ​ഷ​ൻ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന​തി​നും.

വ​ർ​ഷ​ങ്ങ​ളാ​യി ന​ല്ല രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ഒ​രു ഡോ​ക്ട​റു​ടെ സേ​വ​ന​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. സ്ഥി​ര​മാ​യി ഉ​ണ്ടാ​യി​രു​ന്ന ഡോ​ക്ട​റു​ടെ സേ​വ​നം നി​ല​ച്ച​തോ​ടെ പി​ന്നീ​ട് താ​ത്കാ​ലി​ക നി​യ​മ​നം ന​ട​ത്തി​യെ​ങ്കി​ലും മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ഇ​തും നി​ല​ച്ചു.

ചോ​ല​ത്ത​ടം, പ​റ​ത്താ​നം, ആ​ന​ക്കു​ഴി, വെ​ട്ടു​ക​ല്ലാം​കു​ഴി എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും ഈ ​പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. ര​ക്ത​സ​മ്മ​ർ​ദം, ഷു​ഗ​ർ തു​ട​ങ്ങി പ​തി​വാ​യി മ​രു​ന്നു ക​ഴി​ക്കു​ന്ന​വ​ർ​ക്കും ഡോ​ക്ട​റു​ടെ കു​റി​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​രു​ന്ന് ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മു​ണ്ട്. ഇ​പ്പോ​ൾ 10 കി​ലോ​മീ​റ്റ​റി​ല​ധി​കം സ​ഞ്ച​രി​ച്ച് മു​ണ്ട​ക്ക​യ​ത്തെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലോ അ​ല്ലെ​ങ്കി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലോ ചി​കി​ത്സ തേ​ടേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ്.

മ​ഴ​ക്കാ​ല​മാ​കു​ന്ന​തോ​ടെ സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കാ​ൻ ഇ​ട​യു​ള്ള സാ​ഹ​ച​ര്യ​ത്തി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭി​ക്കാ​ത്ത​ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് വ​ലി​യ ബു​ദ്ധി​മു​ട്ടാ​കും സ​മ്മാ​നി​ക്കു​ക. ഇ​വി​ടെ സ്ഥി​ര​മാ​യി ഡോ​ക്ട​റെ നി​യ​മി​ക്കു​വാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭം ന​ട​ത്താ​ൻ ഒ​രു​ങ്ങു​ക​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ

Related posts

Leave a Comment