പു​ത്ത​ന്‍ ഉ​ടു​പ്പു​ക​ളും സ്‌​കൂ​ള്‍ ബാ​ഗു​ക​ളു​മാ​യി കു​രു​ന്നു​ക​ള്‍ എ​ത്തി; അ​റി​വു​ക​ൾ തേ​ടി​പ്പി​ടി​ക്ക​ണം, സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി കു​ട്ടി​ക​ൾ വ​ള​ര​ണ​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​ക്ഷ​ര​മു​റ്റ​ത്തേ​ക്ക് പു​ത്ത​ന്‍ ഉ​ടു​പ്പു​ക​ളും സ്‌​കു​ള്‍ ബാ​ഗു​ക​ളു​മാ​യി സം​സ്ഥാ​ന​ത്തെ സ്‌​കൂളു​ക​ളി​ല്‍ കു​രു​ന്നു​ക​ള്‍ എ​ത്തി. ഒ​ന്നാം​ക്ലാ​സു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​ന​ത്തി​നെ​ത്തി​യ കു​രു​ന്നു​ക​ളെ സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ മ​ധു​രം ന​ല്‍​കി​യും പൂ​വു​ക​ളും കി​രി​ട​വും ന​ല്‍​കി​യും വ​ര​വേ​റ്റു.
ര​ണ്ടു മാ​സ​ത്തെ മ​ധ്യ​വേ​ന​ല​വ​ധി​ക്കുശേ​ഷ​മാ​ണ് ഇ​ന്ന് സം​സ്ഥാ​ന​ത്തെ സ്‌​കു​ളു​ക​ള്‍ തു​റ​ന്ന​ത്. 42 ല​ക്ഷം കു​ട്ടി​ക​ളാ​ണ് സം​സ്ഥാ​ന​ത്തെ വി​വി​ധ സ്‌​കൂളു​ക​ളി​ലെ​ത്തി​യ​ത്. ഇ​തി​ല്‍ മൂ​ന്ന് ല​ക്ഷം കു​ട്ടി​ക​ള്‍ ന​വാ​ഗ​ത​രാ​ണ്.

വീ​ട്ടി​ല്‍ നി​ന്ന് ആ​ദ്യ​മാ​യി സ്‌​കൂളു​ക​ളി​ലെ​ത്തി​യ ക​രു​ന്നു​ക​ള്‍​ക്ക് ആ​ദ്യം വി​ഷ​മം ഉ​ണ്ടാ​യെ​ങ്കി​ലും അ​ധ്യാ​പി​ക​മാ​രു​ടെ സ്‌​നേ​ഹ പ​രി​ച​ര​ണ​ത്തി​ല്‍ അ​വ​രു​ടെ സ​ങ്ക​ടം അ​ലി​ഞ്ഞി​ല്ലാ​താ​യി.

ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട്: മു​ഖ്യ​മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളും ത​മ്മി​ല്‍ ന​ല്ല സൗ​ഹൃ​ദം ഉ​ണ്ടാ​ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. കു​ട്ടി​ക​ളു​ടെ ക​ഴി​വു​ക​ള്‍ തി​രി​ച്ച​റി​യാ​നും അ​വ​ര്‍​ക്ക് കു​ടു​ത​ല്‍ പ്രോ​ത്സാ​ഹ​നം ന​ല്‍​കാ​നും ഈ ​സൗ​ഹൃ​ദം വ​ഴി​തെ​ളി​ക്കു​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി​യി​ല്‍ അ​മ്മ​മാ​ര്‍​ക്ക് വ​ലി​യ പ​ങ്കു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സ്‌​കൂള്‍ പ​ഠ​ന​കാ​ല​ത്തെ ഓ​ര്‍​മ​ക​ള്‍ പ​ങ്കി​ട്ടാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി പ്ര​സം​ഗം തു​ട​ങ്ങി​യ​ത്. ഇ​ത് വി​ജ്ഞാ​ന വി​സ്‌​ഫോ​ട​ന​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ​ണ്. അ​റി​വു​ക​ള്‍ തേ​ടി​പ്പി​ടി​ക്ക​ണം. എ​ഐ​യു​ടെ കാ​ല​മാ​ണെ​ന്നും അ​റി​വു​ക​ള്‍ ശ​രി​യാ​യി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. മാ​താ​പി​താ​ക്ക​ളു​ടെ സ്വ​പ്‌​ന​ങ്ങ​ള്‍ പൂ​വ​ണി​യി​ക്കാ​നും സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​യി വ​ള​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ കു​ട്ടി​ക​ള്‍ ഒ​റ്റ​ക്കെ​ട്ടാ​യി പ്ര​വ​ര്‍​ത്തി​ക്ക​ണം. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ നി​ല​പാ​ട് സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്ത്രീ ​വി​ദ്യാ​ഭ്യാ​സ​ത്തി​ല്‍ വ​ലി​യ പു​രോ​ഗ​തി ഉ​ണ്ടാ​യി പെ​ണ്‍​കു​ട്ടി​ക​ള്‍ ഉ​ന്ന​തി​യി​ലെ​ത്തി. കേ​ര​ള​ത്തി​ല്‍ ലോ​കോ​ത്ത​ര സ്ഥാ​പ​ന​ങ്ങ​ളും സ​യ​ന്‍റിഫി​ക് സെ​ന്‍ററു​ക​ളും പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ഓ​രോ മി​നി​റ്റി​ലും പു​തി​യ അ​റി​വു​ക​ള്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ​ട്ടം ഗ​വ​ണ്‍​മെ​ന്‍റ് മോ​ഡ​ല്‍ ഗേ​ള്‍​സ് സ്‌​കൂളി​ലെ സം​സ്ഥാ​ന​ത​ല സ്‌​കൂള്‍ പ്ര​വേ​ശ​നോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍.​ഷം​സു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ന്‍ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. കോ​ര്‍​പ​റേ​ഷ​ന്‍ മേ​യ​ര്‍ അ​ഡ്വ.​വി​വി.​രാ​ജേ​ഷ്, ജി​ല്ലാ ക​ള​ക്ട​ര്‍ അ​നു​കു​മാ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​പ്രി​യ​ദ​ര്‍​ശി​നി, പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ര്‍ ആ​സി​ഫ് കെ. ​യൂ​സ​ഫ്, കൗ​ണ്‍​സി​ല​ര്‍ ചെ​മ്പ​ഴ​ന്തി ഉ​ദ​യ​ന്‍ എ​ന്നി​വ​ര്‍ ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ള്‍ സെ​ക്ര​ട്ട​റി ഡോ. ​ഷ​ര്‍​മ്മി​ള മേ​രി ജോ​സ​ഫ് സ്വാ​ഗ​തം ആ​ശം​സി​ച്ചു.

യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​മേ​റ്റ ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ പ്ര​വേ​ശ​നോ​ത്സ​വ​മാ​ണ് ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന​ത്. പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് വി​ദ്യാ​ര്‍​ഥി​ക​ള്‍ സൈ​ബ​ര്‍ സു​ര​ക്ഷ പ്ര​തി​ജ്ഞ​യെ​ടു​ത്തു.ആ​ദ്യ​മാ​യി സ്‌​കു​ളി​ലെ​ത്തി​യ കു​രു​ന്നു​ക​ളെ വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍.​ഷം​സു​ദ്ദീ​ന്‍ ല​ഡു ന​ല്‍​കി വ​ര​വേ​റ്റു.

ആ​ഴ്ച​യി​ലൊ​രി​ക്ക​ൽ ക​ള​ർ​ ഡ്ര​സ് പ​രി​ഗ​ണ​ന​യി​ൽ: വി​ദ്യാ​ഭ്യാ​സ മ​ന്ത്രി
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്‌​കൂ ളു​ക​ളി​ല്‍ ആ​ഴ്ച​യി​ലൊ​രു ദി​വ​സം ക​ള​ര്‍​ഡ്ര​സ് അ​നു​വ​ദി​ക്കു​ന്ന കാ​ര്യം പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി എ​ന്‍. ഷം​സു​ദ്ദീ​ന്‍. ക​ള​ര്‍​ ഡ്ര​സ് എ​ന്ന​ത് ആ​ക​ര്‍​ഷ​ക​മാ​യ ആ​ശ​യ​മാ​ണ്. ബാ​ക്ക് ബെ​ഞ്ച് രീ​തി ഒ​ഴി​വാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ആ​ര്‍​ത്ത​വ അ​വ​ധി​യെ പോ​സീ​റ്റി​വാ​യി കാ​ണ​ണ​മെ​ന്നും ഭ്ര​ഷ്ട് ക​ല്‍​പ്പി​ച്ചി​രു​ന്ന പ​ഴ​യ കാ​ലം ക​ഴി​ഞ്ഞു​വെ​ന്നും അ​ദ്ദേ​ഹം അഭിപ്രായപ്പെട്ടു.

Related posts

Leave a Comment