എം​എ​ൽ​എ​യാ​യ​ത് ആ​രു​ടേ​യും കൈ​യി​ൽ നി​ന്ന് പേ​പ്പ​ർ വാ​ങ്ങി​യി​ട്ട​ല്ല; ത​ന്‍റെ ക​ള്ള് കു​ടി​ച്ച​വ​ർ​ക്ക് അ​തി​ന്‍റെ പ്ര​യോ​ജ​നം കി​ട്ടി​ക്കാ​ണും;​ ജി.സു​ധാ​ക​ര​ന് മ​റു​പ​ടി​യു​മാ​യി റെ​ജി ചെ​റി​യാ​ൻ

ആ​ല​പ്പു​ഴ: ജി. ​സു​ധാ​ക​ര​ൻ എം​എ​ൽ​എ​മാ​രു​ടെ രാ​ജാ​വാ​കേ​ണ്ടെ​ന്ന് റെ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ. ത​നി​ക്കെ​തി​രെ​യു​ള്ള ജി. ​സു​ധാ​ക​ര​ന്‍റെ പ​രാ​മ​ർ​ശം യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തെ അ​റി​യി​ക്കു​മെ​ന്ന് റെ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

എം​എ​ൽ​എ​മാ​രു​ടെ രാ​ജാ​വാ​കാ​ൻ ജി. ​സു​ധാ​ക​ര​ൻ നേ​ക്കേ​ണ്ട. ഈ ​പ​റ​ഞ്ഞ മ​ഹാ​ൻ മ​ന്ത്രി ആ​യി​രു​ന്ന കാ​ല​ത്ത് തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്ന് ക​രി​മ​ണ​ൽ കൊ​ണ്ടു​പോ​യി​രു​ന്നു. അ​ന്ന​ത്തെ കാ​ല​ത്ത് മ​ണ്ണു​കൊ​ണ്ടു​പോ​യ​ത് എ​ങ്ങോ​ട്ടാ​ണെ​ന്ന് ഭ​രി​ച്ച​വ​ർ​ക്കാ​ണ് അ​റി​യാ​വു​ന്ന​ത്.

ആ​രു​ടെ​യും കൈ​യി​ൽ നി​ന്ന് പേ​പ്പ​ർ എ​ഴു​തി വാ​ങ്ങി​യി​ട്ട​ല്ല ഞാ​ൻ എം​എ​ൽ​എ​യാ​യ​ത്. കു​ട്ട​നാ​ട്ടി​ലെ ജ​ന​ങ്ങ​ൾ വോ​ട്ട് ചെ​യ്താ​ണ് വി​ജ​യി​ച്ച​ത്.

ത​ന്‍റെ സ്ഥാ​പ​ന​ത്തി​ൽ ക​ള്ളു​കു​ടി​ക്കാ​ൻ ആ​രെ​ങ്കി​ലും വ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ ആ ​പാ​ർ​ട്ടി​ക്ക് അ​തി​ന്‍റെ പ്ര​യോ​ജ​ന​വും ഉ​ണ്ടാ​യി​ക്കാ​ണും. ജി. ​സു​ധാ​ക​ര​ൻ ഇ​പ്പോ​ൾ യു​ഡി​എ​ഫി​ൽ ആ​ണെ​ന്ന് മ​ന​സി​ലാ​യി​ട്ടി​ല്ല. വ്യ​ക്തി​പ​ര​മാ​യി പ​റ​ഞ്ഞാ​ൽ അ​തി​ന​പ്പു​റം പ​റ​യു​മെ​ന്നും റെ​ജി ചെ​റി​യാ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment