മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് തി​രി​ച്ച​ടി; ഇ​ഡി അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് ഹൈ​ക്കോ​ട​തി;​സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ർ​ജി ത​ള്ളി

കൊ​ച്ചി: മാ​സ​പ്പ​ടി കേ​സി​ൽ സി​എം​ആ​ർ​എ​ല്ലി​ന് തി​രി​ച്ച​ടി. കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ടു​ള്ള സി​എം​ആ​ർ​എ​ല്ലി​ന്‍റെ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി.

ജ​സ്റ്റീ​സ് രാ​ജാ വി​ജ​യ​രാ​ഘ​വ​ൻ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. സി​എം​ആ​ർ​എ​ല്ലി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ൽ ഇ​ഡി​ക്ക് അ​ന്വേ​ഷ​ണം തു​ട​രാ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഇ​സി​ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്യാ​തെ ഇ​ഡി​ക്ക് അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ല എ​ന്ന സി​എം​ആ​ർ​എ​ല്ലി​ന്‍റെ വാ​ദം ശ​രി​യ​ല്ലെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. നി​ല​വി​ൽ ന​ട​ക്കു​ന്ന അ​ന്വേ​ഷ​ണം നി​യ​മ​പ​ര​മാ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.

സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ പോ​കാ​ൻ ര​ണ്ട് ആ​ഴ്ച​ത്തേ​ക്ക് ഈ ​ഉ​ത്ത​ര​വ് ത​ട​യ​ണ​മെ​ന്ന സി​എം​ആ​ർ​എ​ൽ അ​ഭി​ഭാ​ഷ​ക​ന്‍റെ ആ​വ​ശ്യ​വും കോ​ട​തി ത​ള്ളി. കേ​സി​ൽ ഇ​ഡി അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​എം​ആ​ർ​എ​ൽ എം​ഡി ശ​ശി​ധ​ര​ൻ ക​ർ​ത്ത​യും അ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​ന്ദ്ര ഏ​ജ​ൻ​സി​യു​ടെ അ​ന്വേ​ഷ​ണം മൗ​ലി​കാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്ന് കാ​ണി​ച്ച് അ​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ ആ​വ​ശ്യം.

Related posts

Leave a Comment