ചേ​രാ​ന​ല്ലൂ​ര്‍ കേ​സ്; ഭ​ദ്ര​കീ​ര്‍​ത്തി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി മൊ​ഴി ന​ല്‍​കി, പ​തി​നേ​ഴു​കാ​ര​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്

കൊ​ച്ചി : ചേ​രാ​ന​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച ജ​യ​ബാ​ല​കൃ​ഷ​ണ​ന്‍റെ മ​ക​ള്‍ ഭ​ദ്ര​കീ​ര്‍​ത്തി ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ലെ​ത്തി മൊ​ഴി ന​ല്‍​കി. പ​തി​നേ​ഴു​കാ​ര​ന്‍റെ പി​താ​വാ​യ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ ജ​ഡ്ജി തെ​ളി​വ് ന​ശി​പ്പി​ച്ചു എ​ന്ന പ​രാ​തി​യി​ലാ​ണ് ഭ​ദ്ര​കീ​ര്‍​ത്തി മൊ​ഴി ന​ല്‍​കി​യ​ത്. ജ​ഡ്ജി​ക്കെ​തി​രെ ബി​എ​ന്‍​എ​സ് 238 വ​കു​പ്പ് പ്ര​കാ​രം കു​റ്റം ചു​മ​ത്തി​യി​രു​ന്നു.

അ​പ​ക​ടം ന​ട​ന്ന സ്ഥ​ല​ത്ത് ജ​ഡ്ജി​യു​ടെ അ​സാ​ധാ​ര​ണ​മാ​യ സാ​ന്നി​ധ്യ​വും പൊ​ലി​സ് സ്റ്റേ​ഷ​നി​ലെ ഇ​ട​പെ​ട​ലു​ക​ളും തെ​ളി​വു ന​ശി​പ്പി​ക്കാ​നും കേ​സ് അ​ട്ടി​മ​റി​ക്കാ​നു​മാ​യു​ള്ള ശ്ര​മ​മാ​ണെ​ന്ന് കാ​ണി​ച്ചാ​യി​രു​ന്നു ഭ​ദ്ര​കീ​ര്‍​ത്തി പ​രാ​തി ന​ല്‍​കി​യ​ത്.

അ​പ​ക​ട സ​മ​യ​ത്ത് വാ​ഹ​ന​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ജ​ഡ്ജി എ​ന്നെ​ഴു​തി​യ ബോ​ര്‍​ഡ് അ​ഴി​ച്ചു​മാ​റ്റി​യെ​ന്ന​തും ഉ​ദ്യോ​ഗ​സ്ഥ​രെ സ്വാ​ധീ​നി​ച്ചെ​ന്ന​തും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും പ​രാ​തി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ​സ​മ​യം, ജ​ഡ്ജി​യു​ടെ മു​ന്‍​കൂ​ര്‍ ജാ​മ്യാ​പേ​ക്ഷ നാ​ളെ ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്കും.

പ​തി​നേ​ഴു​കാ​ര​ന്‍റെ വ്യ​ക്തി​വി​വ​ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ച​വ​ർ​ക്കെ​തി​രേ കേ​സ്

കൊ​ച്ചി: ചേ​രാ​നെ​ല്ലൂ​ര്‍ വാ​ഹ​നാ​പ​ക​ട​ക്കേ​സി​ല്‍ 17 കാ​ര​ന്‍റെ ദൃ​ശ്യ​ങ്ങ​ളും വ്യ​ക്തി​വി​വ​ര​ങ്ങ​ളും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ്ര​ച​രി​പ്പി​ച്ച​വ​ര്‍​ക്കെ​തി​രേ കൊ​ച്ചി സി​റ്റി സൈ​ബ​ര്‍ പൊ​ലി​സ് കേ​സെ​ടു​ത്തു. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ 16 യൂ​സ​ര്‍ ഐ​ഡി​ക​ള്‍​ക്ക് എ​തി​രേ​യാ​ണു കേ​സ്.

ജു​വ​നൈ​ല്‍ ജ​സ്റ്റീ​സ് ആ​ക്ട് സെ​ക്‌​ഷ​ന്‍ 74 (കു​ട്ടി​ക​ളു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് ത​ട​യ​ല്‍), ഭാ​ര​തീ​യ ന്യാ​യ സം​ഹി​ത​യി​ലെ ക്രി​മി​ന​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ള്‍ എ​ന്നി​വ പ്ര​കാ​ര​മാ​ണ് ഓ​ണ്‍​ലൈ​ന്‍ ചാ​ന​ലു​ക​ള്‍​ക്കും ഇ​ന്‍​ഫ്ലു​വ​ന്‍​സ​ര്‍​മാ​ര്‍​ക്കു​മെ​തി​രേ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.

കോ​ട​തി നി​ര്‍​ദേ​ശ​ത്തെ​ത്തു​ട​ര്‍​ന്നാ​ണ് പൊ​ലി​സ് ന​ട​പ​ടി. അ​ക്കൗ​ണ്ടു​ക​ള്‍ ക​ണ്ടെ​ത്താ​നു​ള്ള ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചു. പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത് ര​ണ്ടു വ​ര്‍​ഷം വ​രെ ത​ട​വു​ശി​ക്ഷ ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Related posts

Leave a Comment