ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത ക്ഷാ​മം; സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന എ​ൻ. പ്ര​ശാ​ന്തി​ന്‍റെ​യും ബി. ​അ​ശോ​കി​ന്‍റെ​യും സ​സ്പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ച്ചു

തി​രു​വ​ന​ന്ത​പു​രം: സ​സ്‌​പെ​ന്‍​ഷ​നി​ലാ​യി​രു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഡോ. ​ബി.​അ​ശോ​കി​ന്‍റെ​യും എ​ന്‍. പ്ര​ശാ​ന്തി​ന്‍റെ​യും സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്‍​വ​ലി​ച്ചു സർക്കാർ. പ്ര​ശാ​ന്ത് ര​ണ്ടു വ​ർ​ഷ​മാ​യും അ​ശോ​ക് ഒ​ന്ന​ര മാ​സ​മാ​യും സ​സ്പെ​ൻ​ഷ​നി​ലാ​യി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​എ.​ജ​യ​തി​ല​കി​നെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ വി​മ​ർ​ശി​ച്ച​തി​ന്‍റെ പേ​രി​ലാ​ണ് പ്ര​ശാ​ന്ത് സ​സ്പെ​ൻ​ഷ​നി​ലാ​യ​ത്.

പി​ണ​റാ​യി വി​ജ​യ​നെ​യും മു​ൻ സ​ർ​ക്കാ​രി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​യും വി​മ​ർ​ശി​ച്ച് അ​ഭി​മു​ഖം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് അ​ശോ​കി​നെ സ​സ്പെ‌​ൻ​ഡ് ചെ​യ്ത​ത്. അ​നു​വാ​ദ​മി​ല്ലാ​തെ മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ച്ചു, സ​ർ​ക്കാ​രി​ന്‍റെ പ്ര​തിഛാ​യ മോ​ശ​മാ​ക്കി തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹ​ത്തി​നു മേ​ൽ ചു​മ​ത്തി​യ​ത്.

വി​മ​ര്‍​ശി​ച്ച​തി​ന്‍റെ പേ​രി​ലെ​ടു​ത്ത ന​ട​പ​ടി അ​നാ​വ​ശ്യ​മാ​ണെ​ന്ന് ക​ണ​ക്കി​ലെ​ടു​ത്താ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. സം​സ്ഥാ​ന​ത്ത് ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​മ്പോ​ള്‍ ര​ണ്ട് പേ​ര്‍ പു​റ​ത്തു​നി​ല്‍​ക്കു​ന്ന​ത് ഉ​ചി​ത​മ​ല്ലെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ല​യി​രു​ത്തി.

Related posts

Leave a Comment