ഖു​ശ്‌​ബു​വി​ന്‍റെ മ​ക​ള്‍ അ​വ​ന്തി​ക ഇ​നി ത​മി​ഴി​ല്‍

തെ​ന്നി​ന്ത്യ​ൻ താ​രം ഖു​ശ്‌​ബു​വി​ന്‍റെ​യും സം​വി​ധാ​യ​ക​ൻ സു​ന്ദ​ർ സി. ​യു​ടെ​യും മ​ക​ള്‍ അ​വ​ന്തി​ക സു​ന്ദ​ർ ഇ​നി ത​മി​ഴ് അ​ര​ങ്ങേ​റ്റ​ത്തി​നൊ​രു​ങ്ങു​ന്നു. ആ​രം​ഭം എ​ന്ന മ​ല​യാ​ള​ത്തി​ല്‍ ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച​തി​നു പി​ന്നാ​ലെ ത​മി​ഴി​ലേ​ക്കും എ​ത്തു​ക​യാ​ണ് അ​വ​ന്തി​ക. യു​വ​താ​രം പ​വി​ഷ് നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ല്‍ അ​വ​ന്തി​ക ആ​ണ് നാ​യി​ക. ന​വാ​ഗ​ത​നാ​യ ധ​നു സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം വൈ​കാ​തെ ആ​രം​ഭി​ക്കും. വോ​ളി​ബാ​ള്‍ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ങ്ങു​ന്ന സ്പോ​ർ​ട്സ് ഡ്രാ​മ എ​ണ്‍​പ​തു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​മാ​ണ്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​ൻ പാ ​ര​ഞ്ജി​ത്തി​ന്‍റെ ശി​ഷ്യ​നാ​ണ് സ​ം​വി​ധാ​യ​ക​ൻ ധ​നു.

അ​തേ​സ​മ​യം മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ഒ​രു​ങ്ങു​ന്ന ആ​രം​ഭം സു​ജേ​ഷ് ആ​നി ഈ​പ്പ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. 23 വ​ർ​ഷ​ത്തി​നു​ശേ​ഷം പ്ര​ശ​സ്ത തെ​ന്നി​ന്ത്യ​ൻ താ​രം സ​രി​ത മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ക്കു​ന്ന ചി​ത്രം കൂ​ടി ആ​ണ്.

അ​മ്മ​യും മ​ക​ളു​മാ​യാ​ണ് സ​രി​ത​യും അ​വ​ന്തി​ക​യും അ​ഭി​ന​യി​ക്കു​ന്ന​ത്. അ​ല്‍​ത്താ​ഫ് സ​ലിം, ഇ​ന്ദ്ര​ൻ​സ്, വി​ജ​യ​രാ​ഘ​വ​ൻ, കൃ​ഷ്ണ ശ​ങ്ക​ർ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സു​നി​ല്‍ സു​ഗ​ത, വി​ജി വെ​ങ്ക​ടേ​ഷ്, നോ​ബി മാ​ർ​ക്കോ​സ്, രാ​ജേ​ഷ് ശ​ർ​മ, ര​മേ​ഷ് കോ​ട്ട​യം, സൗ​മ്യ ഭാ​ഗ്യം പി​ള്ള, സ്ഫ​ടി​കം ജോ​ർ​ജ്, ശെ​ന്തി​ല്‍ കൃ​ഷ്ണ, ഷി​ൻ​സ്, ത​ഴ​വ സ​ഹ​ദേ​വ​ൻ, പ്രി​യ​ങ്ക, ഷൈ​നി സാ​റ, ഉ​ണ്ണി രാ​ജ, കു​മാ​ർ സേ​തു, ഷോ​ബി തി​ല​ക​ൻ, സ​ജി​മോ​ൻ, ലി​ഷോ​യ്, ഷാ​ന​വാ​സ്, മൂ​ന്നാ​ർ ര​മേ​ഷ്, ജി​നു കോ​ട്ട​യം, ര​ഞ്ജ​ൻ ദേ​വ്, ആ‍​ർ​ദ്ര മോ​ഹ​ൻ, അ​ർ​ണ​വ്, ഹ​രി ന​മ്പൂ​തി​രി തു​ട​ങ്ങി​യ​വ​രാ​ണ് മ​റ്റു താ​ര​ങ്ങ​ള്‍. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ജോ​സ്‍​ലെ​റ്റ് ജോ​സ​ഫ്, അ​ജോ​യ് ത​മ്പി , ഛായാ​ഗ്ര​ഹ​ണം അ​ജ​യ​ൻ വി​ൻ​സെ​ന്‍റ്.

Related posts

Leave a Comment