ജീ​വി​ക്കാ​ൻ പ​ണം തി​ക​യു​ന്നി​ല്ല; ആ​റ​ക്ക ശ​മ്പ​ള​മു​ള്ള ജോ​ലി മ​തി​യാ​വി​ല്ല, വാ​രാ​ന്ത്യ​ങ്ങ​ളി​ൽ റാ​പ്പി​ഡോ ഓ​ടി​ക്കു​ന്ന യു​വാ​വ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

ബം​ഗ​ളൂ​രു: കാ​ല​ങ്ങ​ളോ​ളം ആ​റ​ക്ക ശ​മ്പ​ള​മെ​ന്ന​ത് സാ​മ്പ​ത്തി​ക ഭ​ദ്ര​ത​യു​ടെ പ്ര​തീ​ക​മാ​യാ​ണ് ക​ണ്ടി​രു​ന്ന​ത്. എ​ന്നാ​ൽ ടെ​ക്ക് മേ​ഖ​ല​യി​ൽ ആ​റ​ക്ക ശ​മ്പ​ളം കൈ​പ്പ​റ്റു​ന്ന സോ​ഫ്‌‌​ട്‌​വെ​യ​ർ എ​ഞ്ചി​നീ​യ​ർ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്‌​സി ഓ​ടി​ക്കു​ന്നു​വെ​ന്ന സ​മൂ​ഹ മാ​ധ്യ​മ കു​റി​പ്പ് ഈ ​ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ ചോ​ദ്യം ചെ​യ്യു​ന്ന​താ​ണ്. ബം​ഗ​ളൂ​രു​വി​ലെ ടെ​ക്കി​യു​ടെ ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ഷ​ബാ​സ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച പോ​സ്റ്റാ​ണ് ഇ​പ്പോ​ൾ ച​ർ​ച്ച​യാ​വു​ന്ന​ത്.

ബം​ഗ​ളൂ​രു​വി​ലെ ബ​ന്നെ​ർ​ഘാ​ട്ട​യി​ലേ​യ്ക്ക് പോ​കാ​നാ​യി റാ​പ്പി​ഡോ ബൈ​ക്ക് ടാ​ക്‌​സി ബു​ക്ക് ചെ​യ്ത​താ​യി​രു​ന്നു ഷ​ബാ​സ്. യാ​ത്ര​ക്കി​ടെ ടാ​ക്‌​സി ഡ്രൈ​വ​റു​മാ​യു​ണ്ടാ​യ സം​ഭാ​ഷ​ണ​ത്തെ​ക്കു​റി​ച്ചാ​ണ് കു​റി​പ്പി​ലൂ​ടെ യു​വാ​വ് പ​ങ്കു​വ​ച്ച​ത്. ക​ന്ന​ഡ​യി​ലാ​ണ് ആ​ദ്യം സം​ഭാ​ഷ​ണം ആ​രം​ഭി​ച്ച​തെ​ന്നും പി​ന്നീ​ട് ഭാ​ഷ കൃ​ത്യ​മാ​യി അ​റി​യി​ല്ലെ​ന്ന് വ്യ​ക്ത​മാ​യ​തോ​ടെ ഇം​ഗ്ലീ​ഷി​ലേ​ക്ക്
മാ​റി​യെ​ന്നും കു​റി​പ്പി​ൽ പ​റ​യു​ന്നു. താ​ൻ എ​ന്താ​ണ് ചോ​ദി​ച്ച​തെ​ന്ന് ഡ്രൈ​വ​ർ ചോ​ദി​ച്ച​താ​ണ് സം​ഭാ​ഷ​ണം ആ​രം​ഭി​ക്കാ​ൻ കാ​ര​ണ​മെ​ന്നും ഷ​ബാ​സ് വ്യ​ക്ത​മാ​ക്കി. കു​റി​പ്പ് വൈ​റ​ലാ​യ​തോ​ടെ മാ​റു​ന്ന ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ളും ഉ​യ​രു​ന്ന ജീ​വി​ത​ച്ചെ​ല​വു​ക​ളും യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക ഉ​യ​ർ​ത്തു​ക​യാ​ണ്. പ​ണ​പ്പെ​രു​പ്പം, ചെ​ല​വു​ക​ൾ, സ്കൂ​ൾ ഫീ​സ്, പ്ര​ധാ​ന മെ​ട്രോ​പൊ​ളി​റ്റ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ൽ കു​ടും​ബ​ങ്ങ​ൾ നേ​രി​ടു​ന്ന സാ​മ്പ​ത്തി​ക സ​മ്മ​ർ​ദ്ദ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ൾ​ക്കും ഈ ​കു​റി​പ്പ് വ​ഴി​വ​ച്ചു.

ബ​ന്നെ‌​ർ​ഘാ​ട്ട​യി​ലേ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന​തി​നി​ടെ ഒ​രു റാ​പ്പി​ഡോ ബു​ക്ക് ചെ​യ്തു. 35കാ​ര​നാ​യ റൈ​ഡ​ർ ആ​ദ്യം ക​ന്ന​ഡ​യി​ലാ​ണ് സം​സാ​രി​ച്ചു​തു​ട​ങ്ങി​യ​ത്. എ​ന്‍റെ ക​ന്ന​ഡ മോ​ശ​മാ​ണെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ഇം​ഗ്ലീ​ഷി​ലാ​യി സം​സാ​രം. ഞാ​ൻ എ​ന്താ​ണ് ചെ​യ്യു​ന്ന​തെ​ന്ന് ചോ​ദി​ച്ചു. സോ​ഫ്‌​ട്‌​വെ​യ​ർ എ‌​ഞ്ചി​നീ​യ​റാ​ണെ​ന്ന് ഞാ​ൻ മ​റു​പ​ടി ന​ൽ​കി. അ​പ്പോ​ൾ അ​യാ​ളും ഒ​രു മ​ൾ​ട്ടി​നാ​ഷ​ണ​ൽ ക​മ്പ​നി​യി​ൽ സോ​ഫ്‌​ട്‌​വെ​യ​ർ എ​ഞ്ചി​നീ​യ​റാ​യി ജോ​ലി നോ​ക്കു​ക​യാ​ണെ​ന്നും ആ​റ​ക്ക ശ​മ്പ​ള​മു​ണ്ടെ​ന്നും പ​റ​ഞ്ഞു. വി​വാ​ഹി​ത​നാ​ണെ​ന്നും ഒ​രു കു​ഞ്ഞു​ണ്ടെ​ന്നും കു​ടും​ബ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ വാ​രാ​ന്ത്യ​ങ്ങ​ളി​ൽ റാ​പ്പി​ഡോ ഓ​ടി​ക്കാ​റു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യം എ​ന്നെ ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ച്ചു. ന​ല്ല ടെ​ക് ജോ​ലി​യും ആ​റ​ക്ക ശ​മ്പ​ള​വു​മു​ള്ള ഒ​രാ​ൾ​ക്ക് ഒ​രു വാ​രാ​ന്ത്യ ജോ​ലി​യു​ടെ​കൂ​ടി ആ​വ​ശ്യം വ​രു​ന്നു​വെ​ങ്കി​ൽ ബം​ഗ​ളൂ​രു​വി​ലും മ​റ്റ് ട​യ​ർ-1 ന​ഗ​ര​ങ്ങ​ളി​ലും ജീ​വി​തം എ​ത്ര​ത്തോ​ളം ചെ​ല​വേ​റി​യ​താ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്?

Related posts

Leave a Comment