ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം ദു​രി​താ​ശ്വാ​സ​ത്തി​ന്; മാ​തൃ​ക കാ​ട്ടി ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ള്‍

കൊട്ടിയം :കേ​ര​ള​ത്തി​ന്‍റെ പു​ന​ര്‍​സൃ​ഷ്ടി​ക്കാ​യു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ പ​രി​ശ്ര​മ​ങ്ങ​ള്‍​ക്ക് പി​ന്തു​ണ​യു​മാ​യി ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ളും. കൊ​ട്ടി​യം ജം​ഗ്ഷ​നി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ളാ​ണ് ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ല്‍​കി​യ​ത്. മു​പ്പ​തോ​ളം പേ​രു​ടെ വ​രു​മാ​ന​മാ​യ 30,000 രൂ​പ​യാ​ണ് ഇ​വ​ര്‍ ഇ​തി​നാ​യി നീ​ക്കി​വ​ച്ച​ത്.

ഈ ​തു​ക ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ​സ്. ഫ​ത്ത​ഹു​ദീ​ന്‍ ടി.​എം. വ​ര്‍​ഗീ​സ് ഹാ​ളി​ല്‍ ന​ട​ന്ന ക​നി​വോ​ടെ കൊ​ല്ലം പ​രി​പാ​ടി​യു​ടെ ആ​ലോ​ച​നാ യോ​ഗ​ത്തി​ല്‍ മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ​യ്ക്ക് കൈ​മാ​റി. ഓ​ട്ടോ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ള്‍ കൂ​ട്ടാ​യി എ​ടു​ത്ത തീ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​ണം സ്വ​രൂ​പി​ച്ച​തെ​ന്നും ഇ​ത് എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ര്‍​ക്കും മാ​തൃ​ക​യാ​ക്കാ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

Related posts