ലു​ഫ്താ​ൻ​സ വി​മാ​നാ​പ​ക​ടം: കാ​ര​ണം “നി​സാ​ര’ തെ​റ്റ്?

ബെ​ർ​ലി​ൻ: ഫ്രാ​ങ്ക്ഫ​ർ​ട്ട് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലു​ഫ്താ​ൻ​സ​യു​ടെ ബോ​യിം​ഗ് 787-9 ഡ്രീം​ലൈ​ന​ർ വി​മാ​നം മൂ​ക്കും​കു​ത്തി വീ​ണ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു.

ഏ​ക​ദേ​ശം 300 മി​ല്യ​ൺ യൂ​റോ, അ​താ​യ​ത് 2,700 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന പു​ത്ത​ൻ വി​മാ​നം “ടോ​ട്ട​ൽ ലോ​സ്’ ആ​യേ​ക്കു​മെ​ന്നാ​ണ് വ്യോ​മ​യാ​ന രം​ഗ​ത്തെ വി​ല​യി​രു​ത്ത​ൽ.

അ​പ​ക​ടം ന​ട​ന്ന​ത് എ​ങ്ങ​നെ

വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 12:45നാ​ണ് ജ​ർ​മ​നി​യെ ന​ടു​ക്കി​യ അ​പ​ക​ടം ന​ട​ന്ന​ത്. ലോ​സ് ഏ​ഞ്ച​ൽ​സി​ലേ​ക്ക് പു​റ​പ്പെ​ടാ​നി​രു​ന്ന എ​ൽ​എ​ച്ച്450 വി​മാ​ന​ത്തി​ന്‍റെ മു​ൻ​ച​ക്ര​ങ്ങ​ൾ പെ​ട്ടെ​ന്ന് മ​ട​ങ്ങി, വി​മാ​ന​ത്തി​ന്‍റെ മു​ൻ​ഭാ​ഗം റ​ൺ​വേ​യി​ലേ​ക്ക് ശ​ക്തി​യാ​യി ഇ​ടി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.അ​പ​ക​ട​സ​മ​യ​ത്ത് 165 യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ കാ​ത്തു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് മ​റ്റ് വി​മാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റി.

സെ​ക്യൂ​രി​റ്റി പി​ൻ മാ​റി​യി​ട്ടോ

വി​ദ​ഗ്ധ​രു​ടെ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ലി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കി​ടെ​യു​ള്ള ക​ടു​ത്ത അ​ശ്ര​ദ്ധ​യാ​ണ് ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്. ലാ​ൻ​ഡിം​ഗ് ഗി​യ​ർ അ​ബ​ദ്ധ​ത്തി​ൽ ഉ​ള്ളി​ലേ​ക്ക് മ​ട​ങ്ങാ​തി​രി​ക്കാ​ൻ ഇ​ടു​ന്ന “ഡൗ​ൺ​ലോ​ക്ക് പി​ൻ’ അ​ഥ​വാ “സെ​ക്യൂ​രി​റ്റി പി​ൻ’ തെ​റ്റാ​യ ദ്വാ​ര​ത്തി​ൽ ഇ​ട്ട​താ​കാം അ​പ​ക​ട​കാ​ര​ണം എ​ന്നാ​ണ് പ്ര​ധാ​ന സം​ശ​യം.

ല​ണ്ട​നി​ൽ മു​ൻ​പും സ​മാ​ന സം​ഭ​വം

2021 ജൂ​ണി​ൽ ല​ണ്ട​ൻ ഹീ​ത്രൂ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ്രി​ട്ടീ​ഷ് എ​യ​ർ​വേ​യ്‌​സി​ന്‍റെ ഇ​തേ മോ​ഡ​ൽ ബോ​യിം​ഗ് 787 വി​മാ​ന​വും സ​മാ​ന രീ​തി​യി​ൽ ത​ക​ർ​ന്നു​വീ​ണി​രു​ന്നു. അ​ന്ന് സെ​ക്യൂ​രി​റ്റി പി​ൻ തെ​റ്റാ​യ സ്ഥാ​ന​ത്ത് ഇ​ട്ട​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.ഇ​തി​നെ​ത്തു​ട​ർ​ന്ന് ബോ​യിം​ഗ് സ​ർ​വീ​സ് ബു​ള്ള​റ്റി​നും എ​ഫ്എ​എ എ​യ​ർ​വ​ർ​ത്തി​ന​സ് ഡ​യ​റ​ക്ടീ​വും പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു.

ഹെ​ർ​നെ എ​ന്ന വി​മാ​ന​ത്തി​ൽ ടെ​സ്റ്റിം​ഗ് ന​ട​ന്നി​രു​ന്നു

ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട D-ABPQ ര​ജി​സ്ട്രേ​ഷ​നു​ള്ള ഹെ​ർ​നെ എ​ന്ന് പേ​രി​ട്ട വി​മാ​ന​ത്തി​ൽ അ​പ​ക​ട​സ​മ​യ​ത്ത് ലാ​ൻ​ഡിം​ഗ് ഗി​യ​റി​ന്‍റെ വാ​തി​ലു​ക​ൾ തു​റ​ന്ന് ടെ​സ്റ്റിം​ഗ് ന​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ലു​ഫ്താ​ൻ​സ ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​രീ​ക​രി​ച്ചു.അ​തി​നാ​ൽ ജീ​വ​ന​ക്കാ​ർ​ക്ക് പി​ൻ മാ​റി​പ്പോ​യ​താ​ണോ എ​ന്ന സം​ശ​യം ശ​ക്ത​മാ​ണ്.

ഹൈ​ഡ്രോ​ളി​ക് ത​ക​രാ​റി​നും സാ​ധ്യ​ത

അ​തേ​സ​മ​യം, ഇ​ത് സാ​ങ്കേ​തി​ക ത​ക​രാ​റാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഒ​രു സീ​നി​യ​ർ പൈ​ല​റ്റ് ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. മു​ൻ​ച​ക്ര​ങ്ങ​ളെ ഉ​റ​പ്പി​ച്ചു​നി​ർ​ത്തു​ന്ന ഹൈ​ഡ്രോ​ളി​ക് മ​ർ​ദ്ദം പെ​ട്ടെ​ന്ന് ന​ഷ്ട​പ്പെ​ട്ടാ​ൽ ച​ക്ര​ങ്ങ​ൾ മ​ട​ങ്ങും.അ​ങ്ങ​നെ​യെ​ങ്കി​ൽ ചെ​റി​യൊ​രു ച​ല​നം പോ​ലും വി​മാ​നം മു​ന്നോ​ട്ട് വീ​ഴാ​ൻ കാ​ര​ണ​മാ​കും.

വി​മാ​നം പൂ​ർ​ണ​മാ​യും ഉ​പേ​ക്ഷി​ക്കേ​ണ്ടി വ​രു​മോ?

വെ​റും 1,000 മ​ണി​ക്കൂ​ർ മാ​ത്രം പ​റ​ന്നി​ട്ടു​ള്ള തി​ക​ച്ചും പു​തി​യ വി​മാ​ന​മാ​ണി​ത്. 2026 ജ​നു​വ​രി​യി​ലാ​ണ് ലു​ഫ്താ​ൻ​സ​യ്ക്ക് കൈ​മാ​റി​യ​ത്.കാ​ർ​ബ​ൺ ഫൈ​ബ​ർ കൊ​ണ്ട് നി​ർ​മി​ച്ച ബോ​ഡി​യി​ൽ ശ​ക്ത​മാ​യ ഇ​ടി​യെ​ത്തു​ട​ർ​ന്ന് ചെ​റി​യ വി​ള്ള​ലു​ക​ൾ വീ​ണി​ട്ടു​ണ്ടെ​ങ്കി​ൽ വി​മാ​നം പി​ന്നീ​ട് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യി​ല്ല.അ​ങ്ങ​നെ വ​ന്നാ​ൽ ഇ​ത് ടോ​ട്ട​ൽ ലോ​സ് ആ​യി പ്ര​ഖ്യാ​പി​ക്കും.

ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്ക്, ആ​ശു​പ​ത്രി വി​ട്ടു

അ​പ​ക​ട​സ​മ​യ​ത്ത് വി​മാ​ന​ത്തി​നു​ള്ളി​ൽ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് ലു​ഫ്താ​ൻ​സ ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ക്കേ​റ്റി​രു​ന്നു. ഇ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും പി​ന്നീ​ട് ര​ണ്ടു​പേ​രും ആ​ശു​പ​ത്രി വി​ട്ട​താ​യി ലു​ഫ്താ​ൻ​സ വ​ക്താ​വ് അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണം തു​ട​രു​ന്നു

മ​നു​ഷ്യ​പ്പി​ഴ​വാ​ണോ ബോ​യിം​ഗി​ന്‍റെ സാ​ങ്കേ​തി​ക ത​ക​രാ​റാ​ണോ എ​ന്ന​റി​യാ​ൻ ജ​ർ​മ​ൻ ഫെ​ഡ​റ​ൽ ബ്യൂ​റോ ഓ​ഫ് എ​യ​ർ​ക്രാ​ഫ്റ്റ് ആ​ക്സി​ഡ​ന്‍റ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ (ബി​എ​ഫ്‌​യു) അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

എ​ഡി 2019-23-07 ഈ ​വി​മാ​ന​ത്തി​ൽ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കി​യി​രു​ന്നോ എ​ന്ന​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. ഇ​ട​ക്കാ​ല റി​പ്പോ​ർ​ട്ട് എ​ട്ട് ആ​ഴ്ച​യ്ക്കു​ള്ളി​ൽ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം.

  • ജോ​സ് കു​മ്പി​ളു​വേ​ലി​ൽ

Related posts

Leave a Comment