തൃ​ശൂ​രി​ൽ മി​ന്ന​ൽ​ച്ചു​ഴ​ലി; മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ് വ്യാ​പ​ക ന​ഷ്ടം; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണം

തൃ​ശൂ​ർ: ജി​ല്ല​യി​ൽ പു​ല​ർ​ച്ചെ മു​ത​ൽ തു​ട​രു​ന്ന അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നു​മി​ടെ മി​ന്ന​ച്ചു​ഴ​ലി​യും. വി​ല്ല​ടം, ചേ​റൂ​ർ മേ​ഖ​ല​ക​ളി​ൽ ഇ​ന്നു രാ​വി​ലെ​യു​ണ്ടാ​യ മി​ന്ന​ച്ചു​ഴ​ലി​യി​ൽ വ്യാ​പ​ക നാ​ശ​ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. നി​ര​വ​ധി മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി . ഗ​താ​ഗ​ത​വും വൈ​ദ്യു​തി വി​ത​ര​ണ​വും മ​ണി​ക്കൂ​റു​ക​ളോ​ളം ത​ട​സ​പ്പെ​ട്ടു. ഫ​യ​ർ​ഫോ​ഴ്സും നാ​ട്ടു​കാ​രും സം​യു​ക്ത​മാ​യി ന​ട​ത്തി​യ നീ​ക്ക​ത്തി​നൊ​ടു​വി​ലാ​ണ് മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി റോ​ഡി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി​യ​ത്.

പൂ​ച്ച​ട്ടി ഭാ​ര​തീ​യ വി​ദ്യാ​ഭ​വ​ൻ സ്കൂ​ൾ വ​ള​പ്പി​ൽ ശ​ക്ത​മാ​യ കാ​റ്റി​ൽ വ​ൻ​മ​രം ക​ട​പു​ഴ​കി വീ​ണു. സ്കൂ​ളി​ലെ എ​ൽ​കെ​ജി വി​ഭാ​ഗ​ത്തി​ന് സ​മീ​പം പാ​ർ​ക്ക് ചെ​യ്തി​രു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്ക് മു​ക​ളി​ലേ​ക്കാ​ണ് മ​രം പ​തി​ച്ച​ത്. ഏ​താ​നും വാ​ഹ​ന​ങ്ങ​ൾ​ക്ക് സാ​ര​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. അ​പ​ക​ട​സ​മ​യ​ത്ത് കു​ട്ടി​ക​ളോ ര​ക്ഷ​ക​ർ​ത്താ​ക്ക​ളോ വാ​ഹ​ന​ങ്ങ​ളി​ലു​ട​മ​ക​ളോ സ​മീ​പ​ത്തി​ല്ലാ​തി​രു​ന്ന​തി​നാ​ൽ വ​ൻ ദു​ര​ന്ത​മാ​ണ് ഒ​ഴി​വാ​യ​ത്.

ശ​ബ്ദം കേ​ട്ടോ​ടി​യെ​ത്തി​യ നാ​ട്ടു​കാ​രും സ്കൂ​ൾ അ​ധി​കൃ​ത​രും ചേ​ർ​ന്നാ​ണ് പ്രാ​ഥ​മി​ക ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​യ​ത്.ഇ​ന്നും കൂ​ടി ശ​ക്ത​മാ​യ മ​ഴ കാ​ലാ​വ​സ്ഥാ വ​കു​പ്പ് നേ​ര​ത്തെ ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ടാ​ണ് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന​തെ​ങ്കി​ലും മ​ഴ അ​തി​ശ​ക്ത​മാ​യ​തി​നെ തു​ട​ർ​ന്ന് രാ​വി​ലെ പ​ത്ത് മ​ണി​യോ​ടെ മൂ​ന്ന് മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യാ​യി​രു​ന്നു.

​ജി​ല്ല​യി​ലെ പ​ല​യി​ട​ങ്ങ​ളി​ലും കാ​റ്റും ക​ന​ത്ത മ​ഴ​യും തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ൾ നേ​രി​ടാ​ൻ താ​ലൂ​ക്ക് ക​ൺ​ട്രോ​ൾ റൂ​മു​ക​ൾ സ​ജ്ജ​മാ​ണെ​ന്നും ജി​ല്ലാ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment