ഷോയ്ക്കായി ദുബൈയില്‍ പോയാല്‍ ഞാന്‍ ഹോട്ടലില്‍ താമസിക്കില്ല. പ്രത്യേകിച്ച് കണ്‍ഫര്‍ട്ടബിള്‍ അല്ലെങ്കില്‍. സുഹൃത്തുക്കളുടെ ഫ്ലാറ്റില്‍ പോകും. അങ്ങനെ ഒരു ഷോ. ഒരുപാട് പ്രമുഖ താരങ്ങളുമുണ്ട്. ഒരു സ്പോണ്സര്ക്ക് എന്നെ കാണണെമെന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു.
ഞാന്‍ വേറെ ഒന്നും ചിന്തിക്കുന്നില്ല. ഇയാള്‍ക്കൊപ്പം ലഞ്ചിന് പോയി. ശേഷം അയാള്‍ പറഞ്ഞു ഫോണ്‍ മേടിക്കാം എന്നൊക്കെ. ആദ്യമല്ലേ. ഇതൊക്കെ ഇങ്ങനെ ആണെന്ന് എനിക്കറിയില്ലായിരുന്നു. പറ്റില്ലെന്ന് പറഞ്ഞ് തിരിച്ചു വന്നു. വേറൊരു ഷോയ്ക്ക് പരിപാടി കഴിഞ്ഞിട്ട് ഡിന്നറെന്ന് പറഞ്ഞിട്ട് ഞങ്ങളെ കൊണ്ടുപോയത് വേറെ എവിടെയോ ആണ്.
അവിടെ അവരുടെ ആളുകളെ വിളിച്ച് ഡിന്നര്‍. മദ്യം എല്ലാം വിളമ്പുന്നു. അതൊന്നും ഞങ്ങള്‍ക്ക് അറിയില്ല. കുറച്ച് കഴിഞ്ഞപ്പോള്‍ അണ്കണ്ഫര്ട്ടബിളാകാന് തുടങ്ങി. എന്റെ ജീവിതത്തില്‍ ഏറ്റവും അധികം ദേഷ്യപ്പെട്ടൊരു ദിവസം അതാണ്.
അന്ന് ഞാന്‍ ഭദ്രകാളിയായി. പ്രശ്നമുണ്ടാക്കി. ഇത് കേരളമല്ല. ദുബായ് ആണ്. ഒരു ഫോണ്‍ കോളില്‍ പോലീസ് എത്തുമെന്ന് പറഞ്ഞു. അതൊരിക്കലും മറക്കില്ല ഞാന്‍. നമ്മള് തന്നെ ഒച്ച ഉണ്ടാക്കി രക്ഷപ്പെടേണ്ട അവസ്ഥയായിരുന്നു. -രഞ്ജിനി ഹരിദാസ്
