ബീ​ഫി​ല്ലാ​തെ കോ​ട്ട​യം​കാ​ർ​ക്കെ​ന്ത് ഭ​ക്ഷ​ണം..! മാ​ടു​ക​ളു​ടെ വ​ര​വ് കു​റ​ഞ്ഞു; ഇ​റ​ച്ചി​ക്ക​ട​ക​ള്‍ അ​ട​ച്ചി​ടു​മെ​ന്ന് വ്യാ​പാ​രി​ക​ൾ

കോ​​ട്ട​​യം: അ​​യ​​ല്‍ സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ മാം​​സ​​വ്യാ​​പാ​​ര മേ​​ഖ​​ല ക​​ടു​​ത്ത പ്ര​​തി​​സ​​ന്ധി​​യി​​ല്‍. കോ​​ട്ട​​യം, ഇ​​ടു​​ക്കി ജി​​ല്ല​​ക​​ളി​​ല്‍ പോ​​ത്തി​​റ​​ച്ചി​​ക്കു ക്ഷാ​​മം നേ​​രി​​ടു​​ന്നു​​ണ്ട്. ഇ​​തോ​​ടെ പ​​ല ഹോ​​ട്ട​​ലു​​ക​​ളി​​ലും ബീ​​ഫ് വി​​ഭ​​വ​​ങ്ങ​​ള്‍ കി​​ട്ടാ​​നി​​ല്ലാ​​ത്ത സാ​​ഹ​​ച​​ര്യ​​മാ​​ണ്. ക​​ഴി​​ഞ്ഞ ഏ​​താ​​നും നാ​​ളു​​ക​​ളാ​​യി ആ​​ന്ധ്ര, തെ​​ല​​ങ്കാ​​ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നും എ​​ത്തി​​ക്കു​​ന്ന മാ​​ടു​​ക​​ളു​​ടെ മാം​​സ​​മാ​​ണ് കോ​​ട്ട​​യ​​ത്തും സ​​മീ​​പ ജി​​ല്ല​​ക​​ളി​​ലും വി​​ല്പ​​ന ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന​​ത്.

എ​​ന്നാ​​ല്‍ മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് നി​​ല​​ച്ച​​തോ​​ടെ ഇ​​റ​​ച്ചി ക്ഷാ​​മം രൂ​​ക്ഷ​​മാ​​വു​​ക​​യും വി​​ല കു​​ത്ത​​നെ വ​​ര്‍​ധി​​ക്കു​​ക​​യും ചെ​​യ്തു. സി​​ലി​​ണ്ട​​ര്‍ പ്ര​​തി​​സ​​ന്ധി​​യി​​ല്‍​നി​​ന്നു ക​​ര​​ക​​യ​​റി വ​​രു​​ന്ന ഹോ​​ട്ട​​ലു​​കാ​​ര്‍​ക്കു ബീ​​ഫ് വി​​ഭ​​വ​​ങ്ങ​​ളു​​ടെ ക്ഷാ​​മം ഉ​​ണ്ടാ​​ക്കു​​ന്ന തി​​രി​​ച്ച​​ടി​​ക​​ള്‍ ചി​​ല്ല​​റ​​യ​​ല്ല.അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ഇ​​റ​​ച്ചി​​ക്ഷാ​​മം രൂ​​ക്ഷ​​മാ​​യ​​തോ​​ടെ​​യാ​​ണ് മീ​​റ്റ് ഇ​​ന്‍​ഡ​​സ്ട്രീ​​സ് വെ​​ല്‍​ഫെ​​യ​​ര്‍ അ​​സോ​​സി​​യേ​​ഷ​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ നാ​​ളെ മു​​ത​​ല്‍ ഒ​​രാ​​ഴ്ച​​ത്തേ​​ക്കു പോ​​ത്തി​​റ​​ച്ചി വി​​ല്ക്കു​​ന്ന ക​​ട​​ക​​ള്‍ അ​​ട​​യ്ക്കാ​​ന്‍ തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​ത്.

മാ​​ടു​​ക​​ളെ കൊ​​ണ്ടു​​വ​​രു​​ന്ന​​തി​​നു​​ള്ള ആ​​രോ​​ഗ്യ​​വ​​കു​​പ്പ് നി​​ബ​​ന്ധ​​ന​​ക​​ളും സാ​​മൂ​​ഹ്യ​​വി​​രു​​ദ്ധ​​രു​​ടെ ആ​​ക്ര​​മ​​ണ​​ങ്ങ​​ളും ഇ​​ത​​ര​​സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്നു​​ള്ള വി​​ദേ​​ശ ക​​യ​​റ്റു​​മ​​തി​​യി​​ലെ വ​​ര്‍​ധ​​ന​​യു​​മാ​​ണ് മാ​​ടു​​ക​​ളു​​ടെ വ​​ര​​വ് കു​​റ​​യാ​​ന്‍ പ്ര​​ധാ​​ന കാ​​ര​​ണ​​മെ​​ന്ന് വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു. ഇ​​തോ​​ടെ പ​​ല ജി​​ല്ല​​ക​​ളി​​ലും പോ​​ത്തി​​റ​​ച്ചി​​യു​​ടെ വി​​ല കി​​ലോ​​ഗ്രാ​​മി​​ന് 500 രൂ​​പ​​യി​​ലെ​​ത്തി. വ​​ര​​വ് കു​​റ​​ഞ്ഞ​​തോ​​ടെ കോ​​ട്ട​​യം, ഇ​​ടു​​ക്കി, ആ​​ല​​പ്പു​​ഴ, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക​​ളി​​ലെ പോ​​ത്തി​​റ​​ച്ചി ക​​ട​​ക​​ള്‍ ക​​ഴി​​ഞ്ഞ ആ​​റി​​നും ഏ​​ഴി​​നും അ​​ട​​ച്ചി​​ട്ടി​​രു​​ന്നു.

ആ​​ന്ധ്രാ​​പ്ര​​ദേ​​ശ് ഒ​​ഴി​​കെ​​യു​​ള്ള സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ​​ല്ലാം മാ​​ടു​​ക​​ളെ ലോ​​റി​​ക​​ളി​​ല്‍ കൊ​​ണ്ടു​​പോ​​ക​​ണ​​മെ​​ങ്കി​​ല്‍ ആ​​രോ​​ഗ്യ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് നി​​ര്‍​ബ​​ന്ധ​​മാ​​ണ്. ആ​​ന്ധ്ര​​യി​​ല്‍ സ​​ര്‍​ട്ടി​​ഫി​​ക്ക​​റ്റ് ന​​ല്‍​കേ​​ണ്ട​​തി​​ല്ലെ​​ന്ന് സ​​ര്‍​ക്കാ​​ര്‍ തീ​​രു​​മാ​​നി​​ച്ച​​തി​​നു പി​​ന്നാ​​ലെ കാ​​ലി​​ക​​ളു​​മാ​​യു​​ള്ള ലോ​​റി​​ക​​ള്‍ അ​​ന​​ധി​​കൃ​​ത​​മാ​​യി പി​​ടി​​കൂ​​ടു​​ന്ന​​ത് വ്യാ​​പ​​ക​​മാ​​യ​​താ​​ണ് വ്യാ​​പാ​​രി​​ക​​ള്‍​ക്കു തി​​രി​​ച്ച​​ടി​​യാ​​യ​​ത്. മാ​​ടു​​ക​​ളെ എ​​ത്തി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ള്‍​ക്കു​​നേ​​രേ നി​​ര​​ന്ത​​രം ആ​​ക്ര​​മ​​ണ​​ങ്ങ​​ള്‍ ഉ​​ണ്ടാ​​കു​​ന്ന​​തും പ​​തി​​വാ​​ണ്. ഇ​​തി​​നു പു​​റ​​മെ​​യാ​​ണ് വ​​ന്‍​തു​​ക ഗു​​ണ്ടാ​​സം​​ഘ​​ങ്ങ​​ള്‍​ക്കു പി​​രി​​വ് ന​​ല്‌​​കേ​​ണ്ടി വ​​രു​​ന്ന​​തെ​​ന്നും വ്യാ​​പാ​​രി​​ക​​ള്‍ പ​​റ​​യു​​ന്നു.

ഓ​​രോ ലോ​​ഡും സം​​സ്ഥാ​​നാ​​ന്ത​​ര അ​​തി​​ര്‍​ത്തി​​ക​​ള്‍ പി​​ന്നി​​ടു​​മ്പോ​​ള്‍ ഗു​​ണ്ടാ​​സം​​ഘ​​ങ്ങ​​ള്‍​ക്ക് 5,000 മു​​ത​​ല്‍ 50,000 രൂ​​പ​​യാ​​ണ് ന​​ല്‌​​കേ​​ണ്ടി​​വ​​രു​​ന്ന​​ത്. എ​​വി​​ടെ‍​യെ​​ങ്കി​​ലും പ​​ണം കൊ​​ടു​​ക്കാ​​തെ വ​​ന്നാ​​ല്‍ പോ​​ത്തു​​ക​​ളെ ഇ​​വ​​ര്‍ ത​​ട്ടി​​യെ​​ടു​​ക്കും.വ​​ലി​​യ ട്രെ​​യി​​ല​​റു​​ക​​ളി​​ല്‍ അ​​റ​​വു​​മാ​​ടു​​ക​​ളെ എ​​ത്തി​​ക്കു​​മ്പോ​​ള്‍ മൂ​​ന്ന​​ര ല​​ക്ഷം മു​​ത​​ല്‍ അ​​ഞ്ചു ല​​ക്ഷം വ​​രെ ചെ​​ല​​വാ​​കു​​മെ​​ന്നും വ്യാ​​പാ​​രി​​ക​​ള്‍ ചൂ​​ണ്ടി​​ക്കാ​​ട്ടു​​ന്നു. വി​​ഷ​​യ​​ത്തി​​ല്‍ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ല്‍ ആ​​വ​​ശ്യ​​പ്പെ​​ട്ട് ഉ​​ട​​ന്‍ സ​​ര്‍​ക്കാ​​രി​​ന് ക​​ത്ത് ന​​ല്‍​കാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് അ​​സോ​​സി​​യേ​​ഷ​​ന്‍ ഭാ​​ര​​വാ​​ഹി​​ക​​ള്‍.

Related posts

Leave a Comment