അ​ടു​ക്ക​ള​ക്കാ​ര്യ​ത്തി​ലും പോ​ലീ​സി​ന്‍റെ ക​രു​ത​ൽ… സം​ഘ​ർ​ഷം ഒ​ഴി​വാ​ക്കാ​ൻ സ്റ്റേ​ഷ​ൻ വ​ള​പ്പി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ വി​ത​ര​ണം

മ​റ​യൂ​ർ: സം​ഘ​ർ​ഷ​സാ​ധ്യ​ത ഒ​ഴി​വാ​ക്കാ​നാ​യി പോ​ലീ​സി​ന്‍റെ ക​ന​ത്ത സു​ര​ക്ഷ​യോ​ടെ മ​റ​യൂ​രി​ൽ ഇ​ൻ​ഡേ​ൻ ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളു​ടെ വി​ത​ര​ണം ന​ട​ത്തി. മൂ​ന്നാ​ർ കേ​ന്ദ്ര​മാ​യ ക​മ്പ​നി​യാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​ച്ച് ഗ്യാ​സ് വി​ത​ര​ണം ചെ​യ്ത​ത്.മ​റ​യൂ​രി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഏ​റെ​ക്കാ​ല​മാ​യി ഗ്യാ​സ് ല​ഭ്യ​ത​യി​ൽ ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഈ ​പ്ര​ത്യേ​ക വി​ത​ര​ണം ന​ട​ന്ന​ത്.

അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന​താ​യു​ള്ള പ​രാ​തി​ക​ളും നി​ല​നി​ന്നി​രു​ന്നു. മൂ​ന്നു മാ​സ​ത്തി​നി​ടെ ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണ് മ​റ​യൂ​രി​ൽ ഗ്യാ​സ് വി​ത​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ ത​വ​ണ ബാ​ബു​ന​ഗ​റി​ൽ സം​ഘ​ർ​ഷ സാ​ധ്യ​ത​യു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ ഗ്യാ​സ് ല​ഭി​ക്കാ​ത്ത​വ​രു​ടെ ബു​ക്കിംഗുക​ൾ പോ​ലീ​സ് ശേ​ഖ​രി​ച്ച് ക​മ്പ​നി​യെ ഏ​ൽ​പ്പി​ച്ചി​രു​ന്നു.

ഇ​ത്ത​വ​ണ സു​ര​ക്ഷി​ത​മാ​യി വി​ത​ര​ണം ന​ട​ത്തു​ന്ന​തി​നാ​യി ഗ്യാ​സ്‌​ലോ​റി നേ​രി​ട്ടു പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലെ​ത്തി​ച്ചു. ഇ​തോ​ടെ 300 ഗ്യാ​സ് സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണം ചെ​യ്തു.എ​ന്നാ​ൽ, ഇ​ത്ത​വ​ണ​യും നി​ര​വ​ധി ഉ​പ​ഭോ​ക്താ​ക്ക​ൾക്ക് ഗ്യാ​സ് ല​ഭി​ക്കാ​തെ നി​രാ​ശ​രാ​യി മ​ട​ങ്ങേ​ണ്ടി​വ​ന്നു. ഒ​രു സി​ലി​ണ്ട​റി​ന് 1030 രൂ​പ നി​ര​ക്കി​ലാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. മ​റ​യൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ മെ​സി​ന് ര​ണ്ടു മാ​സ​ത്തി​നു ശേ​ഷം ഗ്യാ​സ് ല​ഭി​ച്ച​തും ശ്ര​ദ്ധേ​യ​മാ​യി.

വ​ലുതും ചെ​റു​തു​മാ​യ നൂ​റു​ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് എ​ത്തി​യ​തോ​ടെ റോ​ഡ് ബ്ലോ​ക്ക് ഒ​ഴി​വാ​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ക്ര​മ​സ​മാ​ധാ​ന പ​രി​പാ​ല​ന​ത്തി​നി​റ​ങ്ങി. വി​ത​ര​ണ​ത്തി​നി​ടെ ഒ​രാ​ളു​ടെ ഗ്യാ​സ് സി​ലി​ണ്ട​ർ ആ​രോ മോ​ഷ്ടി​ച്ച​താ​യും പ​രാ​തി​യു​ണ്ടാ​യി.
സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് മോ​ഷ്ടാ​വി​നെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് പോ​ലീ​സ്.

Related posts

Leave a Comment