ബേ​പ്പൂ​രി​ലെ വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ൽ തീ​പി​ടി​ത്തം: ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ടം

കോ​ഴി​ക്കോ​ട്: ബേ​പ്പൂ​രി​ലെ വെ​ളി​ച്ചെ​ണ്ണ മി​ല്ലി​ലു​ണ്ടാ​യ തീ​പി​ടി​ത്തം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. വെ​സ്റ്റ് മാ​ഹി​യി​ലെ രേ​ണു​ക ഓ​യി​ൽ മി​ല്ലി​നാ​ണ് തീ​പി​ടി​ച്ച​ത്. തീ​പി​ടി​ത്ത​ത്തി​ൽ ല​ക്ഷ​ങ്ങ​ളു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യാ​ണ് വി​ല​യി​രു​ത്ത​ൽ.

ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 15ഓ​ളം അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്നാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി പ​ത്തോ​ടെ ആ​യി​രു​ന്നു തീ​പി​ടി​ത്തം. 95 ശ​ത​മാ​നം തീ​യ​ണ​ച്ചു. എ​ന്നാ​ൽ പ്ര​ദേ​ശ​ത്ത് മു​ഴു​വ​ന്‍ പു​ക വ്യാ​പി​ക്കു​ക​യാ​ണ്.

സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കും പു​ക ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി. നി​ല​വി​ൽ വെ​ളി​ച്ചെ​ണ്ണ കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ തീ​പ​ട​രു​ന്നു​ണ്ട്. അ​ഞ്ച് അ​ഗ്നി​ശ​മ​ന യൂ​ണി​റ്റു​ക​ൾ ചേ​ർ​ന്ന് തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്.

Related posts

Leave a Comment