കൊ​തേ​രി​യി​ൽ മ​രം ക​ട​പു​ഴ​കി കാ​റി​നു​മു​ക​ളി​ലേ​ക്ക് വീ​ണു: കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു

മ​ട്ട​ന്നൂ​ർ: കൊ​തേ​രി​യി​ൽ മ​രം ക​ട​പു​ഴ​കി കാ​റി​നു​മു​ക​ളി​ലേ​ക്ക് വീ​ണു നാ​ശ​ന​ഷ്ടം. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ കൊ​തേ​രി ഭ​ഗ​വാ​ൻ പീ​ടി​ക​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ആ​ർ​ക്കും പ​രി​ക്കി​ല്ല. ക​ന​ത്ത മ​ഴ​യി​ൽ കൂ​റ്റ​ൻ മ​രം ‌ക​ട​പു​ഴ​കി റോ​ഡി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റി​ന് മു​ക​ളി​ലേ​ക്കാ​ണ് മ​ര​ത്തി​ന്‍റെ ശി​ഖി​ര​ങ്ങ​ൾ പ​തി​ച്ച​ത്. കാ​റി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചെ​ങ്കി​ലും കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. വൈ​ദ്യു​ത ലൈ​നി​ലേ​ക്ക് മ​രം വീ​ണ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​കു​ക​യാ​യി​രു​ന്നു. ഒ​രു മ​ണി​ക്കൂ​റോ​ളം മ​ട്ട​ന്നൂ​ർ ക​ണ്ണൂ​ർ റൂ​ട്ടി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.

അ​ഗ്‌​നി​ശ​മ​ന വി​ഭാ​ഗ​വും നാ​ട്ടു​കാ​രും എ​ത്തി മ​രം മു​റി​ച്ചു മാ​റ്റി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും എ​ത്തേ​ണ്ട നി​ര​വ​ധി പേ​ർ റോ​ഡി​ൽ കു​ടു​ങ്ങി. മ​ട്ട​ന്നൂ​ർ -ക​ണ്ണൂ​ർ റോ​ഡി​ൽ നി​ര​വ​ധി മ​ര​ങ്ങ​ളാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ൽ കി​ട​ക്കു​ന്ന​ത്. ഇ​വ മു​റി​ച്ചു മാ​റ്റാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Related posts

Leave a Comment