എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ളി​ന് എ​ക്സൈ​സ് നി​കു​തി ഒ​ഴി​വാ​ക്കി

ന്യൂ​ഡ​ൽ​ഹി: ആ​ഗോ​ള ഇ​ന്ധ​ന പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ഇ​ന്ധ​ന​വി​ല കു​തി​ച്ചു​യ​രു​ന്ന​തി​നി​ടെ, ബ​ദ​ൽ മാ​ർ​ഗ​ങ്ങ​ളു​മാ​യി കേ​ന്ദ്രം. 22%, 25%, 27%, 30% എ​ന്നി​ങ്ങ​നെ ഉ​യ​ർ​ന്ന അ​ള​വി​ൽ എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ളി​ന് കേ​ന്ദ്ര എ​ക്സൈ​സ് നി​കു​തി പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി സ​ർ​ക്കാ​ർ വി​ജ്ഞാ​പ​ന​മി​റ​ക്കി. ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡ്സ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കു​ന്ന ഇ​ന്ധ​ന മി​ശ്രി​ത​ങ്ങ​ൾ​ക്കാ​ണ് ജൂ​ൺ 10-ലെ ​വി​ജ്ഞാ​പ​ന​പ്ര​കാ​രം ഇ​ള​വ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ൽ ക്രൂ​ഡ് ഓ​യി​ൽ വി​ല വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ആ​ശ്വാ​സം ന​ൽ​കാ​നും എ​ണ്ണ​ക്ക​മ്പ​നി​ക​ളു​ടെ ന​ഷ്ടം കു​റ​യ്ക്കാ​നു​മാ​ണ് ന​ട​പ​ടി. പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് മാ​ർ​ച്ച് അ​വ​സാ​ന​ത്തോ​ടെ ആ​ഭ്യ​ന്ത​ര​വി​പ​ണി​യി​ലെ പെ​ട്രോ​ൾ, ഡീ​സ​ൽ എ​ന്നി​വ​യു​ടെ എ​ക്സൈ​സ് നി​കു​തി ലി​റ്റ​റി​ന് 10 രൂ​പ വീ​തം കേ​ന്ദ്ര സ​ർ​ക്കാ​ർ കു​റ​ച്ചി​രു​ന്നു. വി​പ​ണി​യി​ലെ ഇ​ന്ധ​ന​വി​ല പെ​ട്ടെ​ന്ന് വ​ർ​ധി​ക്കു​ന്ന​ത് ത​ട​യാ​ൻ ഇ​ത് സ​ഹാ​യി​ച്ചു.

അ​തേ​സ​മ​യം, രാ​ജ്യ​ത്തി​ന​ക​ത്ത് ഇ​ന്ധ​ന​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി ഡീ​സ​ൽ ക​യ​റ്റു​മ​തി​ക്ക് ലി​റ്റ​റി​ന് 21.5 രൂ​പ​യും, വി​മാ​ന ഇ​ന്ധ​ന​ത്തി​ന് ലി​റ്റ​റി​ന് 29.5 രൂ​പ​യും പ്ര​ത്യേ​ക ക​യ​റ്റു​മ​തി നി​കു​തി​യാ​യി സ​ർ​ക്കാ​ർ ചു​മ​ത്തി​യി​ട്ടു​ണ്ട്. ആ​ഗോ​ള വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റ​ത്തി​ൽ​നി​ന്നും വി​ത​ര​ണ ത​ട​സ​ങ്ങ​ളി​ൽ​നി​ന്നും ഇ​ന്ത്യ​ൻ പൗ​ര​ന്മാ​രെ സം​ര​ക്ഷി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ധ​ന​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ബ്രെ​ന്‍റ് ക്രൂ​ഡ് ഓ​യി​ൽ വി​ല കു​തി​ച്ചു​യ​ർ​ന്ന​തോ​ടെ മേ​യ് 15 മു​ത​ൽ രാ​ജ്യ​ത്തെ പൊ​തു​മേ​ഖ​ലാ എ​ണ്ണ​ക്ക​മ്പ​നി​ക​ൾ നാ​ല് ത​വ​ണ​യാ​ണ് ഇ​ന്ധ​ന​വി​ല വ​ർ​ധി​പ്പി​ച്ച​ത്. ഇ​ന്ധ​ന​വി​ല​യി​ൽ ലി​റ്റ​റി​ന് 7.5 രൂ​പ​യു​ടെ വ​ർ​ധ​ന​യാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ഥ​നോ​ൾ മി​ശ്രി​ത​ങ്ങ​ൾ​ക്കു​ള്ള നി​കു​തി​യി​ള​വ് ആ​ഭ്യ​ന്ത​ര വി​പ​ണി​ക്ക് പു​തി​യ ദി​ശാ​ബോ​ധം ന​ൽ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

Related posts

Leave a Comment