മ​ത​സൗ​ഹാ​ര്‍​ദം ഊ​ട്ടി​ഉ​റ​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ൾ; ശി​വ​ഗി​രി​മ​ഠം സ​ന്ദ​ർ​ശി​ച്ച് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ശ്രീ​നാ​രാ​യ​ണ ഗു​രു സ്വ​പ്‌​നം ക​ണ്ട ജാ​തി​മ​ത​ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യ കേ​ര​ള​മാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ മ​ന​സിലു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. മ​ത​സൗ​ഹാ​ര്‍​ദം ഊ​ട്ടി​ഉ​റ​പ്പി​ക്കു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടുപോ​കു​ന്ന​ത്. ശി​വ​ഗി​രി​യെ അ​ന്താ​രാ​ഷ്ട്ര തീ​ര്‍​ത്ഥാ​ട​ന കേ​ന്ദ്ര​മാ​ക്കി മാ​റ്റാ​നു​ള്ള എ​ല്ലാ സ​ഹാ​യ​വും സ​ര്‍​ക്കാ​ര്‍ ചെ​യ്യും.

ഗു​രു​വി​ന്‍റെ സാ​ന്നി​ധ്യം കൊ​ണ്ട് പ​വി​ത്ര​മാ​യ ശി​വ​ഗി​രി​യി​ല്‍ വ​ച്ച് കേ​ര​ള​ത്തി​ന്‍റെ സൗ​ഹാ​ര്‍​ദ്ദം ഊ​ട്ടി​ഉ​റ​പ്പി​ക്കു​മെ​ന്ന പ്ര​തി​ജ്ഞ താ​ന്‍ പു​തു​ക്കു​ക​യാ​ണ്. ജാ​തി​മ​ത ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യി എ​ല്ലാ​വ​രെ​യും ഒ​പ്പം നി​ര്‍​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യാ​ണ് സ​ര്‍​ക്കാ​ര്‍ മു​ന്നോ​ട്ടുപോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ശി​വ​ഗി​രി മ​ഠ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ചോ​ദ്യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യാ​യാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം ആ​ദ്യ​മാ​യാ​ണ് അ​ദ്ദേ​ഹം ശി​വ​ഗി​രി​യി​ലെ​ത്തു​ന്ന​ത്. ശി​വ​ഗി​രി മ​ഠ​ത്തി​ലെ സ്വാ​മി സ​ച്ചി​ദാ​ന​ന്ദ ഉ​ള്‍​പ്പെ​ടെ​യു​ള്ള സ്വാ​മി​മാ​ര്‍ അ​ദ്ദേ​ഹ​ത്തെ സ്വീ​ക​രി​ച്ചു. മ​ഹാ​സ​മാ​ധി​യി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി​യ ശേ​ഷം മ​ഠം അ​ധി​കാ​രി​ക​ളു​മാ​യി ഏ​റെ നേ​രം അ​ദ്ദേ​ഹം ച​ര്‍​ച്ച ന​ട​ത്തി.

Related posts

Leave a Comment