ആ​റ്റി​ങ്ങ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ക​ട​യ്ക്കു​ള്ളി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; ജീ​വ​ന​ക്കാ​ർ​ക്ക് അ​ത്ഭു​ത​ക​ര​മാ​യ ര​ക്ഷ​പ്പെ​ട​ൽ


ആ​റ്റി​ങ്ങ​ൽ: ന​ഗ​ര​ത്തി​ൽ ഹോ​ട്ട​ലി​നു​ള്ളി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട ടോ​റ​സ് ലോ​റി ഇ​ടി​ച്ചു ക​യ​റി തീ​പി​ടി​ച്ചു. ക​ട​യി​ലെ ജീ​വ​ന​ക്കാ​ർ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. പു​ല​ർ​ച്ചെ ഒ​രു മ​ണി​യോ​ടെ​യാ​ണു സം​ഭ​വം. ആ​റ്റി​ങ്ങ​ൽ മൂ​ന്ന​മു​ക്ക് ജം​ഗ്ഷ​നി​ൽ സു​ന്ദ​ര​ൻ ത​ട്ടു​ക​ട ഹോ​ട്ട​ലി​ലേ​ക്കാണ് ലോ​റി ഇ​ടി​ച്ചു ക​യ​റി​യ​ത്. ലോ​റി​ക്കും ക​ട​ക്കും തീ പി​ടി​ച്ചു. സം​ഭ​വ​മ​റി​ഞ്ഞ് സ്ഥ​ല​ത്ത് എ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് വെ​ള്ളം പ​മ്പ് ചെ​യ്തു തീ ​കെ​ടു​ത്തി. ആ​റ്റി​ങ്ങ​ൽ ക​ല്ല​മ്പ​ലം അ​ഗ്നി​ര​ക്ഷാ നി​ല​യ​ങ്ങ​ളി​ലെ 2 യൂ​ണി​റ്റ് വാ​ഹ​നം ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ത​മി​ഴ്നാ​ട് ര​ജി​സ്ട്രേ​ഷ​നു​ള്ള ടോ​റസ് ലോ​റിയാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. ക്യാ​ബി​ൻ പൂ​ർ​ണമാ​യും ക​ത്തി​ന​ശി​ച്ചു. ഡ്രൈ​വ​ർ സം​ഭ​വ​സ്ഥ​ല​ത്തു നി​ന്നു മാ​റി​യി​രു​ന്നു. അ​മി​ത വേ​ഗ​മാ​ണ് അ​പ​ക​ട​കാ​ര​ണമെന്ന് ദൃ​ക്‌​സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. സം​ഭ​വ​സ​മ​യ​ത്തു ക​ട​യി​ൽ ആ​റോ​ളം ജീ​വ​ന​ക്കാ​ർ ഉ​ണ്ടാ​യി​രു​ന്നു അ​വ​ർ ഓ​ടി മാ​റി​യ​തി​നാ​ൽ ആ​ർ​ക്കും അ​പ​ക​ടമില്ല.

ക​ട​യു​ടെ പ്ര​വ​ത്ത​ന സ​മ​യം തീ​ർ​ന്ന സ​മ​യ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ഫ​യ​ർ ഫോ​ഴ്സി​ന് പെ​ട്ടെ​ന്ന് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​നാ​ൽ ക​ട​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 3 ഗ്യാ​സ് സി​ലി​ണ്ട​റി​ൽ തീ ​പ​ട​ർ​ന്നു പൊ​ട്ടിത്തെ​റി ഉ​ണ്ടാ​യി​ല്ല.

ഒ​രു ഗ്യാ​സ് സി​ലി​ണ്ട​ർ തീ ​പി​ടി​ച്ച വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ൽ പെ​ട്ടി​രു​ന്നു.കൂ​ടാ​തെ ക​ട​യ്ക്കു​ള്ളി​ലേ​ക്കും സ​മീ​പ ക​ട​ക​ളി​ലേ​ക്കും തീ ​പ​ട​രു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ സാ​ധി​ച്ചു. ഏ​ക​ദേ​ശം 1. 30 മ​ണി​ക്കൂ​ർ പ​രി​ശ്ര​മി​ച്ചാ​ണ് തീ ​കെ​ടു​ത്തി​യ​ത്. ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​ന ഗ​താ​ഗ​തം പു​ന:​സ്ഥാ​പി​ക്കു​ന്ന​തി​ന് വീ​ണ്ടും ഒ​ന്ന​ര​മ​ണി​ക്കൂ​ർ സ​മ​യം വേ​ണ്ടി​വ​ന്നു.

Related posts

Leave a Comment